കോട്ടയം: പാലയിലെ കുരിശുപള്ളിയില്‍ എത്തി സുരേഷ് ഗോപി. തന്റെ പുതിയ ചിത്രമായ ഒറ്റക്കൊമ്പന്‍ ആരംഭിക്കുന്നതിന് മുമ്പായാണ് കുരിശുപള്ളിയില്‍ എത്തി മെഴുക് തിരി കത്തിച്ച് പ്രാര്‍ത്ഥിക്കാന്‍ സുരേഷ് ഗോപിയെത്തിയത്.
കുമളിയില്‍ ‘കാവല്‍’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് തിരുവനന്തപുരത്തേക്കു മടങ്ങുന്ന വഴിയാണ് കഴിഞ്ഞദിവസം സുരേഷ് ഗോപി പാലായില്‍ എത്തിയത്. കുരിശുപള്ളിയില്‍ നിന്ന് നേരെ കീഴ്തടിയൂര്‍ യൂദാ സ്ലീഹാ പള്ളിയിലും എത്തി പ്രാര്‍ഥിച്ചു.
സുരേഷ് ഗോപിയുടെ ഇരുനൂറ്റിയന്‍പതാമത് ചിത്രം ഒറ്റക്കൊമ്പന്റെ ആദ്യ ഷോട്ട് എടുത്തത് ഈ പള്ളിമുറ്റത്തുവച്ചായിരുന്നു. അടുത്തമാസം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം പാലായിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരിക്കുന്നത്.
ഒറ്റക്കൊമ്പന്‍ സിനിമയുടെ സംവിധായകന്‍ മാത്യൂസ് തോമസ് , സുരേഷ് ഗോപിയുടെ കുടുംബ സുഹൃത്തും പൊതു പ്രവര്‍ത്തകനുമായ ബിജു പുളിക്കകണ്ടം എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
എസ്.ജി 250 എന്ന പേരില്‍ സുരേഷ് ഗോപി കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായകനായി ഈ വര്‍ഷം മെയിലാണ് ടോമിച്ചന്‍ മുളകുപ്പാടം സിനിമ പ്രഖ്യാപിച്ചത്.
ഡിസംബറില്‍ സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. സി.ഐ.എ, അണ്ടര്‍ വേള്‍ഡ് എന്നീ സിനിമകളുടെ രചന നിര്‍വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് സുരേഷ് ഗോപിയുടെ 250ാം സിനിമയുടെ തിരക്കഥ.
പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഛായാഗ്രഹണം. ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ് സംഗീത സംവിധാനം. അര്‍ജുന്‍ റെഡ്ഡി ഉള്‍പ്പെടെയുള്ള സിനിമകളുടെ സംഗീത സംവിധായകനാണ് ഹര്‍ഷവര്‍ധന്‍.പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ,ഡിസൈൻസ് ഗായത്രി അശോക്
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക