തോറ്റുപോയ കുറുപ്പ്| Kurup Movie Review
അന്ന കീർത്തി ജോർജ്

സാമ്പത്തിക തട്ടിപ്പിന് വേണ്ടി കൊലപാതകം വരെ നടത്തി പൊലീസിനെ വെട്ടിച്ച് നടക്കുന്ന ഒരു ക്രിമിനല്‍ എന്നാണെന്നാണോ സുകുമാരക്കുറുപ്പിനെ കുറിച്ച് നിങ്ങള്‍ കരുതുന്നുത്? ഒരുവിധം മലയാളികളും കുറുപ്പ് കേസിനെയും ചാക്കോ വധത്തെയും കുറിച്ചറിയുന്നവരും ഈ രീതിയിലായിരിക്കും സുകുമാരക്കുറുപ്പിനെ കുറിച്ച് മിക്കവാറും ചിന്തിച്ചുവെച്ചിരിക്കുന്നത്.

ഈയൊരു തോന്നല്‍ കുറുപ്പ് എന്ന സിനിമ കണ്ടു കഴിഞ്ഞിറങ്ങുമ്പോള്‍ മാറും. സിനിമ സുകുമാരക്കുറുപ്പിനെ പുണ്യാളനാക്കുന്നു എന്നല്ല, പക്ഷെ, കുറുപ്പിനെ കുറിച്ചുള്ള ഇമേജ് എങ്ങനെ ഏത് രീതിയിലാണ് സിനിമയിലൂടെ മാറുന്നതെന്ന് വഴിയേ പറയാം.

ഏറെ വിവാദങ്ങള്‍ക്കും ചൂടുള്ള ചര്‍ച്ചകള്‍ക്കും ശേഷം ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തിയ കുറുപ്പ് എന്ന സിനിമ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമയെ രണ്ട് രീതിയില്‍ കാണേണ്ടി വരും. ഒന്ന് അതിലെ സിനിമാറ്റിക് എലമെന്റുകളുടെ അടിസ്ഥാനത്തില്‍. രണ്ട്, ഒറിജിനല്‍ സുകുമാര കുറുപ്പിനെ ദുല്‍ഖറിന്റെ കുറുപ്പ് ആരാക്കി ചിത്രീകരിച്ചു എന്ന നിലയിലും.

ആദ്യത്തെ രീതിയില്‍ നോക്കുമ്പോള്‍, ഒരു ബ്രില്യന്റ് ക്രിമിനലിന്റെ കഥ പറയുന്ന ചിത്രമാണ് കുറുപ്പ്. സ്വാര്‍ത്ഥ ലാഭത്തിനും സുഖജീവിതത്തിനും വേണ്ടി ചെറിയ തിരിമറികള്‍ നടത്തി, പിന്നീട് വന്‍ തട്ടിപ്പിലേക്ക് നീങ്ങുന്ന അതിബുദ്ധിമാനായ കുറുപ്പിന്റെ കഥയാണിത്.

ചിത്രത്തിന്റെ ഇന്റര്‍വെല്‍ വരെയുള്ള ഭാഗം മറ്റുള്ളവരുടെ ഓര്‍മ്മകളിലൂടെ കുറുപ്പിനെ അവതരിപ്പിക്കുമ്പോള്‍ രണ്ടാം പകുതിയില്‍ കുറുപ്പിന്റെ കഥ കുറുപ്പ് തന്നെ പറയുകയാണ്. പല കാലഘട്ടങ്ങളില്‍ കുറുപ്പുമായി ബന്ധപ്പെട്ടു നിന്നവരിലൂടെയും കുറുപ്പിലൂടെയും ആ ജീവിതത്തെ നോക്കിക്കാണാനാണ് സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത്.

ഇനി സിനിമ കണ്ടപ്പോള്‍ സുകുമാര കുറുപ്പ് ആരായി എന്ന് തോന്നിയതിനെ കുറിച്ച് പറയാം. മലയാളികളുടെ മനസില്‍ പൊലീസിന് പിടി കൊടുക്കാതെ രക്ഷപ്പെട്ട് നടന്ന ഒരു കുറ്റവാളിയായിരുന്ന സുകുമാര കുറുപ്പിനെ കുറുപ്പ് എന്ന സിനിമ ഒരു ഇന്റര്‍നാഷണല്‍ മാസ് ക്രിമിനലായിരിക്കുകയാണ്. സിനിമയില്‍ കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുക തന്നെയാണ് ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kurup Movie Review| Dulquer Salman, Sreenath Rajendran

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.