ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കുറുപ്പ് 2021 നവംബര്‍ 12നായിരുന്നു തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. തിയേറ്ററുകളില്‍ നിന്ന് റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം ഇപ്പോള്‍ നൂറു കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്.
ചിത്രത്തിന്റെ ടോട്ടല്‍ ബിസിനസ് 112 കോടി കടന്നുവെന്നും, സിനിമ റിലീസ് ചെയ്ത മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ സാറ്റ്‌ലൈറ്റ് അവകാശം റെക്കോഡ് തുകക്ക് സീ കമ്പനിക്ക് നല്‍കി കരാറായിയെന്നും ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രത്തിന് 80 കോടിയോളം രൂപ കളക്ഷന്‍ ലഭിച്ചു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒരു മലയാള സിനിമക്ക് ലഭിക്കുന്ന റെക്കോഡ് സാറ്റ്‌ലൈറ്റ് തുകയാണ് കുറുപ്പിന് ലഭിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കുറുപ്പിന്റെ ടോട്ടല്‍ ബിസിനസ് 100 കോടി കടന്നതോടെ നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്ന ആദ്യ യുവനടന്‍ എന്ന നേട്ടവും ദുല്‍ഖര്‍ സ്വന്തമാക്കി.
ചിത്രം ഓണം പ്രീമിയറായി ചാനലില്‍ സംപ്രേക്ഷണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സീതാ രാമം ആണ് ദുല്‍ഖറിന്റെ ഒടുവില്‍ റിലീസ് ചെയ്ത സിനിമ.
ഇതിനോടകം തന്നെ 60 കോടി കളക്ഷന്‍ സീതാ രാമം നേടികഴിഞ്ഞു.
ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ സീതാ രാമം റിലീസ് ചെയ്തത്. ഹനു രാഘവപുടിയുടെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.
സ്വപ്ന സിനിമയുടെ ബാനറില്‍ നിര്‍മിച്ച സീതാരാമം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിര്‍മിച്ചത് ഇതേ ബാനര്‍ ആയിരുന്നു.
എഡിറ്റിങ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു. ഹനു രാഘവപുടിക്കൊപ്പം ജയ് കൃഷ്ണയും രാജ്കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
Content Highlight: Kurup Got Record Satlite rights amount and movie entered into 100 crore club