ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കുറുപ്പ് നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. 75 കോടി രൂപ കളക്ട് ചെയ്താണ് കുറുപ്പ് ജൈത്രയാത്ര തുടരുന്നത്.
തിയേറ്ററുകളെ ഇളക്കി മറിച്ച് ദുല്‍ഖറിന്റെ കുറുപ്പ് മുന്നേറുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ് കുറുപ്പിന്റെ ഫ്‌ളാഷ്‌മോബ് കോണ്ടസ്റ്റ്. സിനിമയുടെ പ്രചരണാര്‍ത്ഥം നടത്തുന്ന കോണ്ടസ്റ്റിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ഒന്നാകെ ഇളക്കി മറിക്കുകയാണ് കോഴിക്കോട്ടെ കലാകാരന്മാര്‍. കുറുപ്പ് ഫ്‌ളാഷ്‌മോബ് കോണ്ടസ്റ്റിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നത്.
ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ സിനിമാസാണ് ഫ്‌ളാഷ് മോബ് മത്സരം സംഘടിപ്പിക്കുന്നത്. 20 പേരില്‍ കുറയാത്ത ടീമായാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.
വിജയിക്കുന്ന ടീമിന് 5 ലക്ഷം രൂപയും ദുല്‍ഖറിന് മുന്‍പില്‍ ഫ്‌ളാഷ്‌മോബ് അവതരിപ്പിക്കാനുള്ള അവസരവും, മത്സരിക്കുന്ന എല്ലാവര്‍ക്കും കുറുപ്പിന്റെ ഫ്രീ ടിക്കറ്റുകളും ലഭിക്കും.
KURUPFLASHMOBCONTEST എന്ന ഹാഷ് ടാഗും ഇതിനായി ഒരുക്കിയിട്ടുണ്ട്. എവിടെ വെച്ചും ഫ്ളാഷ് മോബ് അവതരിപ്പിക്കാമെന്നും, എന്നാല്‍ അത് കുറുപ്പുമായി ബന്ധപ്പെട്ടതാവണം എന്നാണ് മത്സരത്തിന്റെ പ്രധാന നിബന്ധനയായി വേഫറര്‍ സിനിമാസ് പറയുന്നത്.
അധികം എഡിറിറിംഗ് ഇല്ലാതെ ഡാന്‍സിന്റെ വീഡിയോ +919778557350 എന്ന നമ്പറിലേക്ക് 2021 നവംബര്‍ 30ന് മുമ്പായി അയച്ചു നല്‍കണമെന്നാണ് മത്സരത്തിന്റെ സംഘാടകര്‍ ആവശ്യപ്പെടുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kurup flash mob goes viral