ന്യൂദല്‍ഹി: അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ സുപ്രീംകോടതിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്. സുപ്രീംകോടതി ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുത്തില്ല. ആ ദുരിതം കണ്ടിട്ടും ഇടപെടാത്തവരാണ് യഥാര്‍ത്ഥ കഴുകന്മാരെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ജസ്റ്റിസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
തൊഴിലാളികളുടെ ദുരിതം ഇന്ത്യയുടെ ഹൃദയത്തെ വേദനിപ്പിച്ചു. പൊതുതാല്‍പര്യ ഹരജി കൊണ്ടുവന്നവരെയും മാധ്യമങ്ങളെയും സോളിസിറ്റര്‍ ജനറല്‍ കഴുകന്മാരെന്ന് അധിക്ഷേപിച്ചതിനെയും ജസ്റ്റിസ് കുര്യന്‍ ജോസഫ് കുറ്റപ്പെടുത്തി. അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ ആദ്യം ഇടപെടാത്തത് ഉന്നയിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
സോളിസിറ്റര്‍ ജനറലിന്റെ പരാമര്‍ശത്തിനെതിരെ നേരത്തെ സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മദന്‍ ബി ലോക്കുറും രംഗത്തെത്തിയിരുന്നു. എങ്ങനെ മുന്നോട്ട് പോകണം എന്നതില്‍ കോടതി ആത്മപരിശോധന നടക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക