ന്യൂദല്‍ഹി: അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ സുപ്രീംകോടതിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്. സുപ്രീംകോടതി ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുത്തില്ല. ആ ദുരിതം കണ്ടിട്ടും ഇടപെടാത്തവരാണ് യഥാര്‍ത്ഥ കഴുകന്മാരെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ജസ്റ്റിസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
തൊഴിലാളികളുടെ ദുരിതം ഇന്ത്യയുടെ ഹൃദയത്തെ വേദനിപ്പിച്ചു. പൊതുതാല്‍പര്യ ഹരജി കൊണ്ടുവന്നവരെയും മാധ്യമങ്ങളെയും സോളിസിറ്റര്‍ ജനറല്‍ കഴുകന്മാരെന്ന് അധിക്ഷേപിച്ചതിനെയും ജസ്റ്റിസ് കുര്യന്‍ ജോസഫ് കുറ്റപ്പെടുത്തി. അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ ആദ്യം ഇടപെടാത്തത് ഉന്നയിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.