| Friday, 15th July 2022, 8:05 pm

പൊലീസായ വിഷ്ണു ഉണ്ണികൃഷ്ണനെ ജൂലൈ 22ന് കാണാം; കുറിയുടെ റിലീസ് പ്രഖ്യാപിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിഷ്ണു ഉണ്ണികൃഷ്ണനേയും സുരഭി ലക്ഷ്മിയേയും പ്രധാന കഥാപാത്രങ്ങളാക്കി കെ.ആര്‍. പ്രവീണ്‍ സംവിധാനം ചെയ്യുന്ന കുറിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. കുറി ജൂലൈ 22നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കുറി. ഫാമിലി സസ്പെന്‍സ് ത്രില്ലര്‍ ആണ് ചിത്രമെന്നാണ് സൂചന. നേരത്തെ ചിത്രം ജൂലൈ എട്ടിന് റിലീസ് ചെയ്യാനായിരുന്നു പദ്ധതി. പിന്നീട് റിലീസ് മാറ്റി വെക്കുകയായിരുന്നു. കോക്കേഴ്സ് മീഡിയ എന്റര്‍ടേയ്ന്‍മെന്റസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കെ.ആര്‍ പ്രവീണാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ കുറിയില്‍ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഛായഗ്രഹണം സന്തോഷ് സി.പിള്ള, എഡിറ്റിങ് – റഷിന്‍ അഹമ്മദ്. ബി.കെ.ഹരിനാരായണന്‍ വരികളെഴുതുന്ന ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിനു തോമസാണ്. പ്രൊജക്റ്റ് ഡിസൈനര്‍ – നോബിള്‍ ജേക്കബ്, ആര്‍ട്ട് ഡയറക്ടര്‍ – രാജീവ് കോവിലകം, സംഭാഷണം – ഹരിമോഹന്‍ ജി, കോസ്റ്റ്യൂം – സുജിത് മട്ടന്നൂര്‍, മേക്കപ്പ് – ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍ – വൈശാഖ് ശോഭന്‍ & അരുണ്‍ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടര്‍ – ശരണ്‍ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – പ്രകാശ് കെ മധു.
പി. ആര്‍. ഒ – ആതിര ദില്‍ജിത്.

Content Highlight : Kuri movie Release date announced

We use cookies to give you the best possible experience. Learn more