| Thursday, 31st March 2022, 9:46 pm

കാക്കി അണിഞ്ഞ് കുറിയും തൊട്ട് 'സി.പി.ഒ ദിലീപ് കുമാര്‍';'കുറി'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുറി’. കൊക്കേഴ്സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിച്ച് കെ.ആര്‍. പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

ദിലീപ് കുമാര്‍ എന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് വിഷ്ണു കുറി സിനിമയില്‍ അവതരിപ്പിക്കുന്നത്. ഒരു കുറി തൊട്ട് പാസ്‌പോര്‍ട്ട് വേരിഫേക്കഷനായി പോകുന്ന സി.പി.ഒയായിട്ടാണ് മോഷന്‍ പോസ്റ്ററില്‍ വിഷ്ണുവിനെ അവതരിപ്പിച്ചിരിക്കുന്നത്.

പൃഥ്വിരാജ്, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി തുടങ്ങിയ താരങ്ങള്‍ തങ്ങളുടെ ഒഫീഷ്യല്‍ പേജുകള്‍ വഴിയാണ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. കുറിയുടെ ഏറ്റവും പുതിയ മോഷന്‍ വീഡിയോയും ഇതിനോടകം ജനശ്രദ്ധ നേടിയിരുന്നു.

വണ്ടിപ്പെരിയാര്‍ പരിസരങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ കുറിയില്‍ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അഥിതി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഫീല്‍ ഗുഡ് ഫാമിലി ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന കുറിയുടെ ടൈറ്റില്‍ പോസ്റ്റര്‍
ഒക്ടോബര്‍ 15ന് മമ്മൂട്ടിയും മോഹന്‍ലാലും തങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തിരുന്നു.

2022 സമ്മര്‍ റിലീസിന് തയ്യാറെടുക്കുന്ന കുറിയുടെ ഛായഗ്രഹണം സന്തോഷ് സി. പിള്ളയാണ്. എഡിറ്റിങ് റഷിന്‍ അഹമ്മദ് ബി.കെ.ഹരിനാരായണന്‍ വരികളെഴുതുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്
വിനു തോമസാണ്.

പ്രൊജക്റ്റ് ഡിസൈനര്‍ നോബിള്‍ ജേക്കബ്, ആര്‍ട്ട് ഡയറക്ടര്‍ രാജീവ് കോവിലകം, സംഭാഷണം ഹരിമോഹന്‍ ജി, കോസ്റ്റ്യൂം സുജിത് മട്ടന്നൂര്‍, മേക്കപ്പ് ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍ വൈശാഖ് ശോഭന്‍ ആന്‍ഡ് അരുണ്‍ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടര്‍ ശരണ്‍ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രകാശ് കെ. മധു. തുടങ്ങിയവരാണ് അണിയറയില്‍ പ്രവത്തിക്കുന്നത്.

CONTENT HIGHLIGHTS: ‘Kuri’ is the latest movie starring Vishnu Unnikrishnan.The motion poster for the film has been released

We use cookies to give you the best possible experience. Learn more