Film News
ഹരിശ്രീ അശോകന്റെ ഹ്യൂമറൊന്നും അങ്ങനെ പൊയ്‌പ്പോവൂല്ല; പ്രേക്ഷകരെ ചിരിപ്പിച്ച് കുപ്പി രാജന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 25, 11:22 am
Saturday, 25th June 2022, 4:52 pm

ആന്റണി സോണി സംവിധാനം ചെയ്ത പ്രിയന്‍ ഓട്ടത്തിലാണ് കഴിഞ്ഞ ജൂണ്‍ 14ന് റിലീസ് ചെയ്തിരിക്കുകയാണ്. ഫീല്‍ ഗുഡ് ജോണറില്‍ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രിയദര്‍ശന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷറഫുദ്ദീന്‍ ചിത്രത്തിലൂടെ അയലത്തെ വീട്ടിലെ പയ്യന്‍ ഇമേജ് പ്രേക്ഷകരുടെ മനസില്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

ചിത്രത്തില്‍ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത മറ്റൊരു കഥാപാത്രമാണ് ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച കുപ്പി രാജന്‍. ഏറെ കാലത്തിന് ശേഷമാണ് ഹരിശ്രീ അശോകന്റെ ഒരു കോമഡി കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. കുപ്പിയുടെ ബിസിനസ് ചെയ്യുന്ന കോടീശ്വരനാണ് ഹരിശ്രീ അശോകന്‍.

മമ്മൂട്ടിയോടൊപ്പം ഒരു ഫോട്ടോ എടുക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനായി ഒരു സിനിമ എടുക്കാനും പുള്ളി റെഡിയാണ്. തന്റെ പ്രകടനത്തിലൂടെ കുപ്പി രാജനെ ഹരിശ്രീ അശോകന്‍ ഗംഭീരമാക്കിയിട്ടുണ്ട്.

അടുത്ത കാലത്തായി തുടര്‍ച്ചയായി ഹരിശ്രീ അശോകനെ സീരിയസ് വേഷങ്ങളില്‍ കണ്ട് പ്രേക്ഷകനെ തന്റെ പഴയ ഹ്യൂമറൊന്നും മറന്നിട്ടില്ലെന്ന് ഓര്‍മിപ്പിക്കുന്നതായിരുന്നു ഹരിശ്രീ അശോകന്റെ കുപ്പി രാജന്‍.

ചിത്രത്തില്‍ നൈല ഉഷയും അപര്‍ണ ദാസുമാണ് നായികമാര്‍. c/o സൈറ ബാനുവിനു ശേഷം ആന്റണി സോണി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണിത്. അനാര്‍ക്കലി മരക്കാര്‍, ബിജു സോപാനം, ജാഫര്‍ ഇടുക്കി, സ്മിനു സിജു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയുമെത്തുന്നുണ്ട്.

Content Highlight: Kuppi Rajan, played by Harishree Asokan, is a popular character in priyan ottathilanu