പാലായില്‍ പലരും മൊട്ടകളായി തുടങ്ങി; തുടക്കം കുറിച്ച് കുഞ്ഞുമോന്‍
Pala Bypoll
പാലായില്‍ പലരും മൊട്ടകളായി തുടങ്ങി; തുടക്കം കുറിച്ച് കുഞ്ഞുമോന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th September 2019, 10:46 am

കോട്ടയം: പാലായിലെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ തോല്‍വി കേരളാ കോണ്‍ഗ്രസിന് മാത്രമല്ല, പാലായിലെ സാധാരണക്കാരില്‍ ചിലര്‍ക്കും മുട്ടന്‍ പണിനല്‍കിയിരിക്കുകയാണ്. കാലാകാലങ്ങളായി കേരളാ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന പാലാ മണ്ഡലം ചതിക്കില്ലെന്ന് വിശ്വസിച്ച കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.സി കുഞ്ഞുമോന് ജോസ് ടോമിന്റെ തോല്‍വി കാരണം നഷ്ടമായത് സ്വന്തം മുടിയാണ്.

ജോസ് ടോം ജയിക്കുമെന്ന് കരുതി ബെറ്റുവെച്ചതാണ് കുഞ്ഞുമോന് പണിയായത്. ജോസ് ടോം തോറ്റാല്‍ കവലയില്‍വെച്ച് പരസ്യമായി മൊട്ടയടിക്കുമെന്നായിരുന്നു കുഞ്ഞുമോന്‍ ബെറ്റുവെച്ചത്. ഇതിന്റെ വീഡിയോയും സാക്ഷികളായവര്‍ സൂക്ഷിച്ചിരുന്നു. മാണി സി. കാപ്പന്‍ തോറ്റാല്‍ താനും പരസ്യമായി മൊട്ടയടിക്കുമെന്ന് എതിര്‍പക്ഷത്തുണ്ടായിരുന്ന ബിനോയിയും പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബെറ്റില്‍ ബിനോയ് ജയിച്ചതോടെ കുഞ്ഞുമോന്‍ മൊട്ടയടിച്ചു. പക്ഷേ ബാര്‍ബര്‍ഷോപ്പില്‍ വെച്ചാണെന്നു മാത്രം. ബി.ജെ.പിയുടെ വോട്ടുകൊണ്ടാണ് എല്‍.ഡി.എഫ് ജയിച്ചതെന്നാണ് കുഞ്ഞുമോന്റെ ആരോപണം.

‘കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി 54 വര്‍ഷക്കാലം കെ.എം മാണിസാറ് നേതൃത്വം കൊടുത്ത പാലാ നിയോജക മണ്ഡലം ഇങ്ങനെയൊരു അട്ടിമറി വിജയം, അട്ടിമറി വിജയമെന്നു എന്നെ സംബന്ധിച്ച് പറഞ്ഞാല്‍, ബി.ജെ.പിയുടെ വോട്ട് യു.ഡി.എഫ് മേടിച്ചുവെന്നാണ് പറഞ്ഞിരുന്നത്, പക്ഷേ യു.ഡി.എഫല്ല എല്‍.ഡി.എഫാണ് ഈ ബി.ജെ.പിയുടെ വോട്ട് മേടിച്ചത്. എനിക്കു മുടിപോയതിനു വിഷമമില്ല. ഞാന്‍ മാണിസാറിനെ വിശ്വസിക്കുന്നു, അന്നും ഇന്നും.’ എന്നാണ് കുഞ്ഞുമോന്‍ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

54 വര്‍ഷം കെ.എം മാണി പ്രതിനിധാനം ചെയ്ത പാലാ മണ്ഡലത്തില്‍ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണഅ മാണി സി. കാപ്പന്‍ ജയിച്ചത്.