വോട്ടുകള്‍ക്ക് വേണ്ടി വിശ്വാസത്തെ മുറിവേല്‍പ്പിക്കരുത്; അതാണ് കുഞ്ഞിരാമന്റെ കുപ്പായം നല്‍കുന്ന സന്ദേശം: മേജര്‍ രവി
Malayala cinema
വോട്ടുകള്‍ക്ക് വേണ്ടി വിശ്വാസത്തെ മുറിവേല്‍പ്പിക്കരുത്; അതാണ് കുഞ്ഞിരാമന്റെ കുപ്പായം നല്‍കുന്ന സന്ദേശം: മേജര്‍ രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th April 2019, 9:49 pm

ന്യൂദല്‍ഹി: വോട്ടുകള്‍ക്ക് വേണ്ടി വിശ്വാസത്തെ മുറിവേല്‍പ്പിക്കരുതെന്ന സന്ദേശമാണ് സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന കുഞ്ഞിരാമന്റെ കുപ്പായം എന്ന ചിത്രത്തിന്റെ സന്ദേശമെന്ന് നടന്‍ മേജര്‍ രവി.

അഭിനയ ജീവിതത്തിനിടയില്‍ ഇത്രയും വ്യത്യസ്തമായ കഥാപാത്രം തനിക്കുണ്ടായിട്ടില്ലെന്നും സ്ഥിരം പോലീസ് പട്ടാളവേഷങ്ങളില്‍ നിന്ന് മാറി ഒരു മുസ്ലീം പള്ളി ഖത്തീബ് ആയിട്ടാണ് ചിത്രത്തില്‍ താനെത്തുന്നതെന്നും നടന്‍ പറയുന്നു.

‘എന്തിനാണ് മതം മാറുന്നത്? ഇസ്ലാം മതം നിര്‍ബന്ധിച്ച് മതം മാറ്റുന്നുണ്ടോ? തുടങ്ങി നമ്മുടെയെല്ലാം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് കുഞ്ഞിരാമന്റെ കുപ്പായത്തിലൂടെ കടന്ന് പോവുന്നത്. തൊട്ടാല്‍ കൈ പൊള്ളുന്ന വിഷയമായതിനാല്‍ ഓരോ ഷോട്ടുകളും ഒപ്പിയെടുക്കുന്നതില്‍ സംവിധായകന്‍ സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ അതീവ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. ‘ മേജര്‍ രവി പറഞ്ഞു.

സിനിമയിലെ ഓരോ രംഗങ്ങളും പ്രണയമാണെന്നും ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇങ്ങിനെ ഒരു കഥ ആദ്യമായിട്ടാണെന്നും മേജര്‍ രവി കൂട്ടി ചേര്‍ത്തു
ആറ് ക്ലൈമാസുകളുമായി നിര്‍മ്മിച്ച ചിത്രം മേയ് 3 നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

തലൈവാസല്‍ വിജയ്, മേജര്‍ രവി, ശ്രീരാമന്‍, സജിതാ മഠത്തില്‍ , ലിന്റാ കുമാര്‍, ഗിരിധര്‍, അശോക് മഹീന്ദ്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പി കെ ഗോപിയുടെ വരികള്‍ക്ക് സിറാജ് സംഗീതം ചെയ്യുന്ന ചിത്രത്തില്‍ സിതാരാ കൃഷ്ണകുമാര്‍, മഖ്ബൂല്‍ മന്‍സൂര്‍ എന്നിവരാണ് ഗാനമാലപിച്ചത്.