| Sunday, 14th November 2021, 9:01 pm

ആഫ്റ്റര്‍ എ ലോാാാംഗ് ബ്രേക്ക്, ബ്രിംഗിംഗ് ദോസ് ഗോള്‍ഡന്‍ ഡേയ്‌സ് ബാക് റ്റു യു; കുഞ്ഞെല്‍ദോയുടെ ടീസര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലിയെ നായകനാക്കി ആര്‍.ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ‘കുഞ്ഞെല്‍ദോ’യുടെ ടീസര്‍ പുറത്തുവിട്ടു. ‘നീണ്ട ഇടവേളക്ക് ശേഷം ആ ദിനങ്ങള്‍ വീണ്ടും വരുന്നു’ എന്ന ടാഗോടെയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 24നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്.

കുഞ്ഞിരാമായണം, എബി, കല്‍ക്കി എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളുടെ ബാനറായ ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

കോളേജ് പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്. കോളേജ് കാലത്തെ സൗഹൃദവും പ്രണയവും രാഷ്ട്രീയവും എല്ലാം ഉള്‍ച്ചേരുന്ന ഒരു കംപ്ലീറ്റ് ക്യാംപസ് മൂവിയായിരിക്കും കുഞ്ഞെല്‍ദോ എന്ന് വ്യക്തമാക്കുന്ന രീതിയിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ ക്രിയേറ്റീവ് ഡയറക്ടറായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും കുഞ്ഞെല്‍ദോയ്ക്ക് ഉണ്ട്.

സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍.

നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ‘മനസ്സ് നന്നാകട്ടെ… മതമേതെങ്കിലുമാകട്ടെ’ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. വിനീത് ശ്രീനിവാസനും മെറിനും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. സ്‌കൂളിലെ എന്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിട്ടുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kunjeldo’s teaser released

We use cookies to give you the best possible experience. Learn more