|

കുഞ്ഞനന്തന്റെ കടയില്‍ മമ്മൂട്ടിക്ക് നായികയായി ദുബായില്‍ നിന്ന് നൈല ഉഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുഞ്ഞനന്തന്റെ കടയില്‍  മമ്മൂട്ടിയുടെ നായികയായി ദുബായില്‍ നിന്നും നൈല ഉഷയെത്തുന്നു. മമ്മൂട്ടിയുടെ ഭാര്യയുടെ റോളിലാണ് ദുബായില്‍ റേഡിയോ ജോക്കിയായ നൈല എത്തുന്നത്.

ആദാമിന്റെ മകന്‍ അബുവിലൂടെ വെള്ളിത്തിരയിലേക്കെത്തിയ സലീം അഹമ്മദാണ് കുഞ്ഞനന്തന്റെ കടയും ഒരുക്കുന്നത്.[]

കണ്ണൂരിന്റെ പശ്ചാത്തലത്തില്‍  ഒരുക്കുന്ന സിനിമയില്‍ കണ്ണൂരിന്റെ ഭാഷയിലായിരുക്കും മമ്മൂട്ടി സംസാരിക്കുക. ഇതില്‍ കുഞ്ഞനന്തന്‍ എന്ന പലചരക്ക് കച്ചവടക്കാരനായാണ് മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

ഓസ്‌ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ ശബ്ദമിശ്രണം  കൈകാര്യം ചെയ്യുന്നത്. മലയാളത്തെ ചിരിപ്പിക്കുന്ന സലീംകുമാറിനും  കുഞ്ഞനന്തന്റെ കടയില്‍ മുഖ്യവേഷമുണ്ട്.

ഒരിക്കലും പൊരുത്തപ്പെട്ട് പോവാനാകത്ത ഭാര്യഭര്‍ത്താക്കന്മാരുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. അലന്‍ഡ് മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മധു അമ്പാട്ടാണ് ക്യാമറ ചലിപ്പിക്കുന്നത്.

കൂടുതലും പുതുമുഖങ്ങളെ അണിനിരത്തിയാണ് കുഞ്ഞനന്തന്റെ കട തിയ്യേറ്ററുകളിലെത്തുന്നത്.