അഞ്ചാം മന്ത്രിയ്ക്കായി അധികം കാത്തിരിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി
Kerala
അഞ്ചാം മന്ത്രിയ്ക്കായി അധികം കാത്തിരിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th March 2012, 12:44 pm

മലപ്പുറം: മുസ്‌ലീം ലീഗിലെ അഞ്ചാം മന്ത്രിയുടെ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ച് വിവാദത്തിനില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

എന്നാല്‍ അഞ്ചാം മന്ത്രിക്കായി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും ലീഗിന് ഇക്കാര്യത്തില്‍ ശുഭാപ്തി വിശ്വാസമുണ്‌ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദുമൊത്താണ് കുഞ്ഞാലിക്കുട്ടി ഹൈദരലി ശിഹാബ് തങ്ങളെ കാണാന്‍ രാവിലെയെത്തിയത്. യു.ഡി.എഫ് യോഗത്തിന്റെ വിശദാംശങ്ങള്‍ സംസ്ഥാന അധ്യക്ഷനെ അറിയിക്കാനായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു.

അനൂപ് ജേക്കബിനൊപ്പം ലീഗിന്റെ അഞ്ചാം മന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുമെന്ന് കഴിഞ്ഞ ദിവസം യു.ഡി.എഫ് യോഗത്തിന് ശേഷം പി.കെ കുഞ്ഞിലാക്കുട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അഞ്ചാം മന്ത്രിയുടെ കാര്യം ഹൈക്കമാന്റുമായി ആലോചിച്ചശേഷം പ്രഖ്യാപിക്കുമെന്നായിരുന്നു യു.ഡി.എഫ് നേതാക്കളുടെ പ്രതികരണം. യു.ഡി.എഫില്‍ നിന്നും അനുകൂലനിലപാടുണ്ടാവാത്തതാണ് നിലപാട് അയക്കാന്‍ ലീഗ് നേതാക്കളെ പ്രേരിപ്പിച്ചതെന്നാണ് സൂചന.