| Monday, 17th April 2017, 12:15 pm

ഞങ്ങള്‍ക്ക് കിട്ടിയത് റെക്കോര്‍ഡ് വോട്ട്; വന്‍നഷ്ടമുണ്ടായത് ബി.ജെ.പിക്കാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടത് ബി.ജെ.പിയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് വിജയിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം തെരഞ്ഞെടുപ്പു ഫലം വന്നതോടെ വ്യക്തമായത് ബി.ജെ.പിയുടെ രാഷ്ട്രീയത്തിന് കേരളത്തില്‍ പ്രസക്തിയില്ല എന്നാണ്. വന്‍ നഷ്ടമുണ്ടായത് അവരുടെ രാഷ്ട്രീയത്തിനാണ്. കേരളത്തിലെ വോട്ട് പൊളിറ്റിക്കലാണ്. വര്‍ഗീയ ധ്രുവീകരണം എ്‌നു പറഞ്ഞ ഒന്ന് ഇവിടെ നടക്കില്ല. കേന്ദ്രസര്‍ക്കാറിന് വന്‍തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു.


Must Read: മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് പ്രധാനവേഷത്തില്‍ 


വന്‍ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് ജയിച്ചത്. ഇത് യു.ഡി.എഫ് ശക്തി തന്നെയാണ്. അഞ്ചുലക്ഷത്തിലേറെ വോട്ടുകളാണ് ലഭിച്ചാണ്. ഇത് റെക്കോര്‍ഡ് വോട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യു.ഡി.എഫിന്റേത് ഗ്രാന്റ് പെര്‍ഫോമെന്‍സാണെന്നു പറഞ്ഞ അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍.ഡി.എഫ് തിരിച്ചടി നേരിടുകയാണ് ചെയ്തതെന്നും അഭിപ്രായപ്പെട്ടു.

“കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ താരതമ്യം ചെയ്യുമ്പോള്‍ എല്‍.ഡി.എഫിന്റെ പെര്‍ഫോമെന്‍സ് മോശമായി. അസംബ്ലിയുടെ കണക്കിന് നോക്കുകയാണെങ്കില്‍ എല്ലാ മണ്ഡലത്തിലും യു.ഡി.എഫിനു വന്‍ ലീഡായി. 500ഉം 1500 വോട്ടിന്റെ ലീഡുണ്ടായിരുന്ന പെരിന്തല്‍മണ്ണയിലും മങ്കടയിലുമൊക്കെ ലീഡ് കുത്തനെ ഉയരുകയാണുണ്ടായത്.” അദ്ദേഹം പറഞ്ഞു.

“കേന്ദ്രഗവണ്‍മെന്റിന് വന്‍തിരിച്ചടിയാണ്. ഒരു കൊല്ലത്തേക്കുള്ള തിരിച്ചടി എല്‍.ഡി.എഫിനുമായി.” അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് 1,71083 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പി.കെ കുഞ്ഞാലിക്കുട്ടി വിജയിച്ചത്. 515325 വോട്ടുകളാണ് കുഞ്ഞാലിക്കുട്ടി നേടിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസല്‍ 344287 വോട്ടുകളും നേടി.

We use cookies to give you the best possible experience. Learn more