| Monday, 3rd January 2022, 5:43 pm

തോക്ക് കൈയ്യിലേന്തി റൊമാന്റിക് ഹീറോസ്; അരവിന്ദ് സാമിയും ചാക്കോച്ചനും ഒന്നിക്കുന്ന 'രണ്ടഗ'ത്തിന്റെ ടീസര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘രണ്ടഗ’ത്തിന്റെ ടീസര്‍ പുറത്ത്. മലയാളത്തിലും തമിഴിലും ഒന്നിച്ചായിരിക്കും ചിത്രം എത്തുന്നത്. ‘തീവണ്ടി’, ‘നിഴല്‍’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫെല്ലിനി ടി.പി. സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളത്തിലുള്ള പേര് ‘ഒറ്റ്’ എന്നാണ്.

ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ ടീസര്‍ ഡേവിഡ് എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയാണ് ഒരുക്കിയിരിക്കുന്നത്. 90 കളിലേയും 2000 ങ്ങളിലേയും രണ്ട് റൊമാന്റിക് സ്റ്റാറുകള്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചിത്രത്തിലെ ചാക്കോച്ചന്റെ വേറിട്ട് ഗെറ്റപ്പ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ടൊവിനോ തോമസ്, നിവിന്‍ പോളി, മഞ്ജു വാര്യര്‍, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളാണ് ടീസര്‍ പുറത്തുവിട്ടത്.

25 വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സാമി മലയാളത്തിലെത്തുന്ന ചിത്രത്തില്‍ ജാക്കി ഷെറോഫും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചാക്കോച്ചന്‍ സിനിമയിലെത്തി 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യതമിഴ് സിനിമ പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

ഗോവയും മംഗലാപുരവുമാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എസ്.സജീവാണ്.

മുംബൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ മറ്റു പ്രധാന ലൊക്കേഷനുകള്‍.സംഗീതം എ.എച്ച് കാശിഫ്. ഛായാഗ്രാഹണം- വിജയ്. എഡിറ്റിങ്ങ്- അപ്പു ഭട്ടതിരി.

വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. മെയ്ക്കപ്പ്- റോണക്സ് സേവ്യര്‍. സൗണ്ട് ഡിസൈണര്‍ രംഗനാഥ് രവി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കര്‍. ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാം. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: kunjacko boban’s new movie randagam’s teaser out

We use cookies to give you the best possible experience. Learn more