| Saturday, 26th November 2016, 1:34 pm

പറഞ്ഞത് എന്താണെന്ന് മഞ്ജു ഒഴികെ മറ്റാരേയും ബോധിപ്പിക്കേണ്ട ആവശ്യമില്ല: വിമര്‍ശകര്‍ക്ക് മറുപടിയുമായി കുഞ്ചാക്കോ ബോബന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്നലെ വിവാഹിതരായ ദിലീപിനും കാവ്യാമാധവനും ആശംസകള്‍ നേര്‍ന്നുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട നടന്‍ കുഞ്ചാക്കോ ബോബനെതിര വലിയ വിമര്‍ശനമായിരുന്നു നവമാധ്യമങ്ങളില്‍ നേരിടേണ്ടിവന്നത്.

മഞ്ജുചേച്ചിയുടെ കണ്ണുനീര് വീണ് നനഞ്ഞ ജീവിതത്തിന് മനസ്സറിഞ്ഞ് ആശംസകള്‍ നേരാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു എന്നായിരുന്നു കുഞ്ചാക്കോ ബോബനോടുള്ള ആരാധകരുടെ ചോദ്യം. ചാക്കോച്ചന്റെ ഫേസ്ബുക്ക് പേജില്‍ നിരവധി വിമര്‍ശനങ്ങളാണ് ഇതിന്റെ പേരില്‍ വന്നത്.


തുടര്‍ന്ന് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ചാക്കോച്ചന്‍. കാവ്യയേയും ദിലീപിനേയും ആശംസകള്‍ അറിയിച്ചുകൊണ്ട് താന്‍ എഴുതിയ വാക്കുകളെ കുറേ ആളുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയും വളച്ചൊടിക്കുകയും ചെയ്തതില്‍ ദു:ഖമുണ്ടെന്ന് ചാക്കോച്ചന്‍ പറയുന്നു.

കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

“കാവ്യയേയും ദിലീപിനേയും ആശംസകള്‍ അറിയിച്ചുകൊണ്ട് ഞാന്‍ എഴുതിയ വാക്കുകളെ കുറേ ആളുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയും വളച്ചൊടിക്കുകയും ചെയ്തതില്‍ ദു:ഖമുണ്ട്.

കാവ്യയും ദിലീപും മഞ്ജുവും എല്ലാം എന്റെ സുഹൃത്തുക്കളാണ്. എന്റെ മാത്രമല്ല എന്റെ കുടുംബത്തിന്റേയും. മഞ്ജുവിന്റെ തിരിച്ചുവരവില്‍ ഞാന്‍ എത്രത്തോളം പിന്തുണ നല്‍കിയാണ് കൂടെ നിന്നതെന്ന് മഞ്ജുവിന് അറിയാം. അഭിപ്രായം എന്ന് പറഞ്ഞ് എന്തെങ്കിലും പറയാനും എഴുതിവിടാനും എല്ലാവര്‍ക്കും എളുപ്പമാണ്. എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ അല്പം മര്യാദയെങ്കിലും കാണിക്കണം.


ഞാന്‍ എന്താണ് പറഞ്ഞതെന്ന് മഞ്ജു ഒഴികെ ബാക്കി ആരെയും ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല.

“കാവ്യ എനിക്ക് സഹോദരിയും അതിലുപരി നല്ല സുഹൃത്തുമാണ്. വീട്ടുകാര്‍ക്കും അങ്ങനെ തന്നെ. വര്‍ഷങ്ങളായി അവളെ അറിയാം. അതുകൊണ്ടുതന്നെ അതുകൊണ്ട് തന്നെ അവള്‍ക്ക് നല്ല ജീവിതത്തിനായി ആശംസ അറിയിച്ചു. ദിലീപിനും ആശംസകള്‍ നേര്‍ന്നു.


എന്നാല്‍ ഞാനൊരിക്കലും അവരുടെയോ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും വ്യക്തിപരമായ ജീവിതങ്ങളില്‍ ഇടപെടാന്‍ പോയിട്ടില്ല. നല്ലൊരു ജീവിതം നേര്‍ന്നുകൊണ്ട് ആശംസകള്‍ അറിയിക്കുക മാത്രമാണ് ചെയ്തത്. കുഞ്ചാക്കോ ബോബന്‍ പറയുന്നു.

We use cookies to give you the best possible experience. Learn more