മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു, ഇനി ലാലേട്ടൻ; അദ്ദേഹം കണ്ടപ്പോൾ നല്ല സ്വീകരണമായിരുന്നു: കുഞ്ഞികൃഷ്ണൻ
Entertainment
മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു, ഇനി ലാലേട്ടൻ; അദ്ദേഹം കണ്ടപ്പോൾ നല്ല സ്വീകരണമായിരുന്നു: കുഞ്ഞികൃഷ്ണൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 31st July 2023, 12:36 pm

മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞു, ഇനി മോഹൻലാലിന്റെ കൂടെ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് നടൻ കുഞ്ഞികൃഷ്ണൻ. കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ പറ്റിയെങ്കിലും ഒരു ചെറിയ സീനിൽ മാത്രമാണ് ഉണ്ടായിരുന്നതെന്നും മമ്മൂട്ടി നല്ല സ്വീകരണം ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. യെസ് 27 എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിയക്കുകയായിരുന്നു അദ്ദേഹം.

‘ഒരു സിനിമയിലും അഭിനയിക്കാൻ താൽപര്യമില്ലാതിരുന്ന അളായിരുന്നു ഞാൻ. ഇപ്പോൾ സിനിമയിൽ എത്തിപ്പെട്ടു. ഒട്ടും പ്രതീക്ഷിക്കാത്ത ആളുകളുമായി അഭിനയയ്ക്കാൻ പറ്റി. ആദ്യം കുഞ്ചാക്കോ ബോബന്റെ സിനിമയിൽ അഭിനയിച്ചു. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ താൽപര്യമില്ലാത്ത ഏതെങ്കിലും നടൻ ഉണ്ടോ? അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ പറ്റി.

കണ്ണൂർ സ്‌ക്വാഡ് എന്ന പടത്തിൽ ആണ് മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചത്. മമ്മൂട്ടിയുടെ കൂടെയുള്ള പടമാണെന്നുകേട്ടപ്പോൾ തന്നെ ഞാൻ അഭിനയിക്കാൻ തീരുമാനിച്ചു. ഒറ്റ ദിവസം മാത്രമാണ് എനിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നുള്ളൂ. രാവിലെ വന്നിട്ട് ഉച്ചയായപ്പോൾ തീർന്നു. അതും മമ്മൂട്ടിയുടെ കൂടെയുള്ള കോമ്പിനേഷൻ സീൻ ആയിരുന്നു. അങ്ങനെ മമ്മൂട്ടിയുടെ മുന്നിൽ നിന്ന് അഭിനയിക്കാൻ പറ്റി.

കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രം ഇറങ്ങിയിട്ട് എന്നെ കണ്ടില്ലെന്ന് ആരും പറയരുത്. കാരണം എനിക്ക് ഒറ്റ സീൻ മാത്രമാണുള്ളത്. നല്ലോണം ശ്രദ്ധിച്ചാൽ ചിലപ്പോൾ കാണും, ഇല്ലെങ്കിൽ കാണില്ല (ചിരിക്കുന്നു). മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ പറ്റി, ഇനി മോഹൻലാലിന്റെ കൂടെ അഭിനയിക്കണം.

വർഷങ്ങളായിട്ട് സിനിമയിൽ അഭിനയിക്കുന്ന ആളാണ് മമ്മൂട്ടി. കാലങ്ങളായുള്ള എക്സ്പീരിയൻസ് ഉള്ള അദ്ദേഹത്തെ എല്ലാവരും ഒരു മാതൃകയായി കാണേണ്ടതാണ്. അത്തരത്തിൽ വലിയൊരാളുടെ കൂടെ അഭിനയിക്കുമ്പോൾ എല്ലാവർക്കും ഒരു പേടി ഉണ്ടായിരിക്കും. എന്നെ സംബന്ധിച്ചെടുത്തോളം, എനിക്ക് അദ്ദേഹത്തിന്റെ അടുത്തുനിന്നും നല്ല സ്വീകരണം ആയിരുന്നു. എന്നെ അടുത്ത് വിളിച്ചിരുത്തി ഒരുപാട് സംസാരിച്ചു. എന്റെ നാട്ടിലെ കാര്യങ്ങളൊക്കെ തിരക്കി. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്,’കുഞ്ഞികൃഷ്ണൻ പറഞ്ഞു.

Content highlights: Kunhikrishnan about Mammootty