| Wednesday, 18th July 2018, 9:39 am

സംഘപരിവാറിനെ എതിര്‍ക്കുന്നതു പോലെ എസ്.ഡി.പി.ഐയെയും ഒരുമിച്ചുചേര്‍ന്ന് എതിര്‍ക്കണം: പി.കെ കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംഘപരിവാറിനെ എതിര്‍ക്കുന്നത് പോലെ എസ്.ഡി.പി.ഐയെയും എതിര്‍ക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ലീഗാണ് അവരുടെ പ്രധാന ലക്ഷ്യമെന്നും എസ്.ഡി.പി.ഐയെ വേരോടെ പിഴുതെറിയണമെന്നും കുഞ്ഞാലിക്കുട്ടി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

പാലുകൊടുത്ത കൈക്ക് കടിച്ചപ്പോഴാണ് സി.പി.ഐ.എമ്മിന് എസ്.ഡി.പി.ഐയെ തിരിച്ചറിഞ്ഞത്. വാര്‍ത്താസമ്മേളനത്തിലടക്കം സി.പി.ഐ.എം എസ്.ഡി.പി.ഐക്കെതിരെ പ്രസ്താവന നടത്തുന്നുണ്ടെങ്കിലും പലയിടത്തും സഖ്യം തുടരുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാലിയേക്കര ടോള്‍ പ്ലാസയിലെ സ്റ്റോപ്പ് ബാരിയര്‍ തല്ലിതകര്‍ത്ത് പി.സി ജോര്‍ജ് എം.എല്‍.എ; ടോള്‍ ഇടപാടെ നിര്‍ത്തേണ്ട സമയം കഴിഞ്ഞെന്നും എം.എല്‍.എ

തരൂരിന്റെ “ഹിന്ദു പാകിസ്താന്‍” പരാമര്‍ശത്തില്‍ തെറ്റായി ഒന്നുമില്ലെന്നും കൂടുതല്‍ സഹിഷ്ണുതയുള്ള ഹിന്ദുമതത്തെ മാറ്റാന്‍ ശ്രമിക്കുന്നുവെന്നാണ് തരൂര്‍ പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്.ഡി.പി.ഐക്കെതിരെ ഇ.ടി മുഹമ്മദ് ബഷീറും രംഗത്ത് വന്നിരുന്നു. ഇസ്‌ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. ഇത്തരക്കാര്‍ സമുദായത്തിന് ചീത്തപ്പേരുണ്ടാക്കും. ആയുധം കൊണ്ട് ആശയം പ്രചരിപ്പിക്കാനാവില്ല. അവരുമായുള്ള രാഷ്ട്രീയസഖ്യം അപകടകരമാണ്. ആവശ്യമെങ്കില്‍ ഇത്തരം സംഘടനകളെ നിരോധിക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more