മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാളാണ് കുഞ്ചന്‍. അഞ്ച് പതിറ്റാണ്ടിലധികമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് അദ്ദേഹം.
1969ല്‍ പുറത്തിറങ്ങിയ മനൈവി എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. 1970ല്‍ റസ്റ്റ് ഹൗസ് എന്ന സിനിമയിലൂടെ മലയാളത്തിലും അഭിനയിച്ചു തുടങ്ങി. എങ്കിലും റസ്റ്റ് ഹൗസ് ആണ് അദ്ദേഹത്തിന്റേതായി ആദ്യമായി റിലീസ് ചെയ്ത ചിത്രം.
ഇവര്‍, നായകന്‍, ആവനാഴി, കാര്‍ണിവല്‍, ഏയ് ഓട്ടോ, കോട്ടയം കുഞ്ഞച്ചന്‍, ലേലം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളാണ് അദ്ദേഹത്തിന്റെ ഏറ്റവും ഓര്‍മിക്കപ്പെടുന്നവ.
മലയാളത്തില്‍ 650ലധികം സിനിമകളില്‍ അഭിനയിച്ച കുഞ്ചന്‍ കൂടുതലും ഹാസ്യ വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. ഒരു കാലത്ത് മലയാളത്തിലെ മിക്ക അഭിനേതാക്കളുടെ ഒപ്പവും അഭിനയിച്ചിട്ടുള്ള നടന്‍ കൂടിയാണ് കുഞ്ചന്‍.
ഇപ്പോള്‍ മാമുക്കോയയെ കുറിച്ച് പറയുകയാണ് കുഞ്ചന്‍. അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തനിക്ക് ആദ്യം ഓര്‍മവരിക കയ്യൊപ്പും കയ്യക്ഷരവുമാണെന്നാണ് കുഞ്ചന്‍ പറയുന്നത്.
‘എനിക്ക് മാമുക്കോയ എന്ന നടനെ കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മ വരുന്ന ഒരു കാര്യമുണ്ട്. അദ്ദേഹത്തിന്റെ കയ്യൊപ്പും കയ്യക്ഷരവും.
എന്റെ ദൈവമേ, എന്ത് ഭംഗിയാണെന്നറിയുമോ. നമ്മളൊക്കെ എത്ര ശ്രമിച്ചാലും അദ്ദേഹത്തിന്റെ കയ്യക്ഷരത്തിന്റെ അത്രയും ഭംഗി കിട്ടില്ല. അത് പലര്‍ക്കും പുതിയ അറിവാകും,’ കുഞ്ചന്‍ പറയുന്നു.
Content Highlight: Kunchan Talks About Mamukkoya’s Handwriting