മമ്മൂക്കയെ പറ്റി സംസാരിക്കുകയാണ് കുഞ്ചാക്കോബോബൻ. പുതുമക്ക് വേണ്ടി ആഗ്രഹിക്കുന്ന ഒരാളാണ് മമ്മൂട്ടിയെന്നും ലേറ്റസ്റ്റ് കാര്യത്തെക്കുറിച്ച് വല്ല സംശയവുമുണ്ടെങ്കിൽ ഗൂഗിൾ ചെയ്യേണ്ട കാര്യമില്ല, മമ്മൂട്ടിയുടെ അടുത്ത് പോയാൽ മതിയെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും മാറ്റം കൊണ്ട് വരാൻ തീരുമാനിച്ചിരിക്കുകയാണോ എന്ന ചോദ്യത്തിന് അക്കാര്യത്തിൽ താൻ മമ്മൂട്ടിയെ ആണ് ഫോളോ ചെയ്യുന്നതെന്നതെന്ന് കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
‘ഞാൻ പുള്ളിയെ ആണ് ഫോളോ ചെയ്യുന്നത്. പിന്നെ എന്റെ വീടും അദ്ദേഹത്തിന്റെ വീടും അടുത്താണ്. ചിലപ്പോൾ അതും ഒരു കാരണമാകാം( ചിരി) .
പിന്നെ പുള്ളി എപ്പോഴും ഓൺ ആണ്. ഒരു പുതുമക്ക് വേണ്ടി ആഗ്രഹിക്കുന്ന ഒരാളാണ്. ചെറുപ്പക്കാരുടെ വൈബ് എന്താണെന്ന് നോക്കി കാണുന്ന ഒരാളാണ്. വളരെ അപ്ഡേറ്റഡ് ആണ്. അപ്ഡേഷന്റെയൊക്കെ ആശാനാണ് പുള്ളി. നമുക്ക് ലേറ്റസ്റ്റ് കാര്യത്തിനെക്കുറിച്ച് വല്ല സംശയവുമുണ്ടെങ്കിൽ ഗൂഗിൾ ചെയ്യേണ്ട കാര്യമൊന്നുമില്ല നേരെ പുള്ളിയുടെ അടുത്ത് പോയാൽ മതി,’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.
ചാവേർ സിനിമ ഒരു ടിനു പാപ്പച്ചൻ പടമാണെന്ന് പറയാമല്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് അതുകൊണ്ടാണ് താൻ ഈ പടം ചെയ്‌തെന്നായിരുന്നു ചാക്കോച്ചന്റെ മറുപടി. ടിനു പാപ്പച്ചനോട് തനിക്ക് ഒരു പടം ചെയ്യണമെന്ന് പറഞ്ഞ് ചോദിച്ച് മേടിച്ച കഥാപാത്രമാണ് ചാവേറിലേതെന്നും താരം പറഞ്ഞു.
‘അതുകൊണ്ട് ആണല്ലോ ഞാൻ ഈ പടത്തിൽ വന്നത്. ടിനുവിനോട് നിങ്ങളുടെ ഒരു പടം എനിക്ക് ചെയ്യണമെന്ന് പറഞ്ഞ് സംഭവിച്ചതാണിത്. അല്ലാതെ ടിനു എന്റെ അടുത്ത് വന്നിട്ട് എനിക്ക് നിങ്ങളെ വെച്ച് ഒരു പടം ചെയ്യണം എന്ന് പറഞ്ഞ് സംഭവിച്ചതല്ല ഇത്,’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.
ചിത്രത്തിൽ അർജുൻ അശോകനും ആന്റണി വർഗീസ് പെപ്പെയും പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്. ഒക്ടോബർ 5ന് പടം തിയേറ്ററുകളിലേക്കെത്തും. ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബന്റെയും കോമ്പോയെ വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്.
Content Highlight: Kunchakoboban follows Mammootty
ഡൂള്‍ന്യൂസിനെ വാട്‌സ്ആപ്പ് ചാനലില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക് ചെയ്യുക