| Wednesday, 20th September 2023, 2:55 pm

അനിയത്തിപ്രാവ് ഇന്ന് കണ്ടാല്‍ ക്രിഞ്ചടിക്കും, ചെയ്തുപോയതില്‍ കുറ്റബോധം തോന്നിയ സിനിമകളുണ്ട്: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനിയത്തിപ്രാവ് ഇപ്പോള്‍ കാണുമ്പോള്‍ ക്രിഞ്ചടിക്കാറുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍. ചില സിനിമ ചെയ്തതിലും ചില നല്ല സിനിമകള്‍ വിട്ടുകളഞ്ഞതിലും കുറ്റബോധം തോന്നിയിട്ടുണ്ടെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ചെയ്തുപോയ സിനിമകളുടെ പേരില്‍ കുറ്റബോധം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് കാണുമായിരിക്കും, പുറത്ത് പറഞ്ഞാല്‍ അത് മോശമാണെന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.

‘ചിലത് കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ആ രീതിയിലും ചിലപ്പോള്‍ കുറ്റബോധം തോന്നിയിട്ടുണ്ടാവാം. അനിയത്തിപ്രാവ് ഇപ്പോള്‍ കാണുമ്പോള്‍ ക്രിഞ്ചടിക്കാറുണ്ട്. ഉറപ്പായും ക്രിഞ്ചടിക്കുന്നുണ്ട്.

മിസായ പോയി നല്ല സിനിമകളോര്‍ത്ത് കുറ്റബോധം തോന്നിയിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ‘ക്ലാസ്‌മേറ്റ്‌സ് അല്ലെങ്കില്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ഒക്കെ വിട്ടുപോയതില്‍ കുറ്റബോധം തോന്നിയ കഥാപാത്രങ്ങളാണ്. ആന്‍ഡ്രോയിഡില്‍ സൗബിന്‍ ചെയ്ത കഥാപാത്രമായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്.

ക്ലാസ്‌മേറ്റ്‌സ് വന്നപ്പോള്‍ രണ്ടുമൂന്ന് ഡേറ്റ് മാറിപ്പോയി. പിന്നെ കുറച്ച് സ്റ്റേജ് പ്രോഗ്രാമുകള്‍ വന്നു. അങ്ങനെയാണ് മിസായി പോയത്. ആന്‍ഡ്രോയിഡിന്റെ കഥ ആദ്യം വന്ന് പറഞ്ഞപ്പോള്‍ എനിക്ക് മനസിലായില്ല. അതേ സംവിധായകന്റെ ന്നാ താന്‍ കേസ് കൊടില്‍ അഭിനയിച്ചു. ലാലുവിന്റേതും അങ്ങനെ തന്നെയാണ്. എല്‍സമ്മയിലൂടെയാണ് വേറെ ഒരു ഇമേജ് എനിക്ക് ലഭിക്കുന്നത്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

മറ്റ് ഭാഷകളിലെ സിനിമകള്‍ ചെയ്യാത്തതിനുള്ള കാരണവും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ‘അത്തരത്തിലുള്ള ഓഫറുകള്‍ ഒഴിവാക്കിയിട്ടുണ്ട്. അതിന് പ്രധാനപ്പെട്ട കാരണം, മലയാളത്തില്‍ അത്രയധികം എക്സൈറ്റിങ് ആയിട്ടുള്ള, സ്വപ്നം കണ്ടിട്ടുള്ള കഥാപാത്രങ്ങളും സിനിമകളും കിട്ടുന്നുണ്ട് എന്നുള്ളതാണ്.

ഒ.ടി.ടി. വന്നതിന് ശേഷം മലയാള സിനിമയ്ക്ക് ക്വാളിറ്റിയുള്ള ഒരു വെറൈറ്റി ഉണ്ടായിട്ടുണ്ട്. അത്രത്തോളം മറ്റ് ഭാഷകള്‍ക്ക് അവകാശപ്പെടാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. മറ്റ് ഭാഷകളില്‍ നിന്ന് എക്സൈറ്റഡ് ആയിട്ടുള്ള കഥകള്‍ വരുകയും അതിനോട് നീതിപുലര്‍ത്താന്‍ സാധിക്കുകയുമാണെങ്കില്‍ ഉറപ്പായും ചെയ്യും,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Kunchako Boban says that he feel cringe when he sees Aniyathipravu now

Latest Stories

We use cookies to give you the best possible experience. Learn more