| Saturday, 30th September 2023, 5:40 pm

നേതാക്കള്‍ അക്രമ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നുണ്ട്; അതിനായി മതത്തെ ഉപയോഗിച്ചിട്ടുണ്ട്: കുഞ്ചാക്കോ ബോബൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിലനിൽപ്പിന് വേണ്ടി നേതാക്കൾ അക്രമ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി കുഞ്ചാക്കോ ബോബൻ. എല്ലാ കാലത്തും അത് സംഭവിക്കുന്നുണ്ടെന്നും ഏതു രീതിയിൽ നോക്കിയാലും അത് കാണാൻ പറ്റുമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് താരം.

‘എല്ലാ കാലഘട്ടങ്ങളിലും അത് സംഭവിച്ചിട്ടുണ്ടല്ലോ. ഏതു രീതിയിൽ നോക്കിയാലും നമുക്ക് കാണാൻ പറ്റും. സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി അല്ലെങ്കിൽ പ്രത്യയ ശാസ്ത്രം എന്ന് അവർ പറയുന്ന വിശ്വാസങ്ങൾക്കും രാഷ്ട്രീയങ്ങൾക്കും വേണ്ടി ആളുകളെ ഉപയോഗിക്കാറുണ്ട്. അതിൽ ഏറ്റവും എളുപ്പം മതമൊക്കെ ആയിരിക്കും. അതിന് വേണ്ടിയുള്ള കാര്യങ്ങൾ സംഭവിക്കുന്നുണ്ട്, സംഭവിച്ചിട്ടുമുണ്ട് (ചിരി),’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

അക്രമ രാഷ്ട്രീയം പറയാന് എന്തുകൊണ്ടാണ് ആളുകള് കണ്ണൂര് തിരഞ്ഞെടുക്കുന്നതെന്ന ചോദ്യത്തിനും കുഞ്ചാക്കോ ബോബന് മറുപടി പറയുന്നുണ്ട്. പണ്ട് നടന്ന വിഷയങ്ങളുടെ അടിസ്ഥാനത്തില് മാത്രം അക്രമരാഷ്ട്രീയം പറയാന് കണ്ണൂര് പശ്ചാത്തലമാക്കുന്നത് എന്തുകൊണ്ടാവും. യുവതലമുറയ്ക്ക് മുന്നില് കണ്ണൂര് എന്ന നാടിനെ തെറ്റായി അവതരിപ്പിക്കുന്നതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് കുഞ്ചാക്കോ ബോബന്റെ മറുപടിയിങ്ങനെ,

‘ രാഷ്ട്രീയവും ജീവിതവും ഇഴചേര്ന്ന് നില്ക്കുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത് എന്നാണ് തോന്നുന്നത്. ആളുകളുടെ മനസിനെ സ്വാധീനിക്കുക, അവരുടെ മനസിനെ വേറൊരു രീതിയില് ചിന്തിപ്പിക്കാന് ശ്രമിക്കുക, അത് ഒരു മുതലെടുപ്പിന്റെ രാഷ്ട്രീയമാണ്. അതൊക്കെ ഇതിന്റെ ഭാഗമാണ്. പിന്നെ മനസില് നന്മയുള്ള ആള്ക്കാരെ പെട്ടെന്ന് നമുക്ക് മാനിപ്പുലേറ്റ് ചെയ്യാം. വടക്കോട്ടുള്ള ആളുകളെ ആ രീതിയില് മാനിപ്പുലേറ്റ് ചെയ്യാന് പറ്റുമായിരിക്കും.

ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തില് അടിയുറച്ചുവിശ്വസിക്കുമ്പോള് അതിന് വേണ്ടി നിലനില്ക്കുമ്പോള് ജീവന് കൊടുത്തും അത് ചെയ്യണമെന്നൊരുവിശ്വാസം അവര്ക്കുണ്ടെങ്കില് അവരെ മുതലെടുക്കുന്ന രാഷ്ട്രീയ നേതാക്കള് ഉണ്ടാക്കാം. സറ്റയറിക്കലായി കണ്ണൂര് രാഷ്ട്രീയത്തെ കാണിച്ച സിനിമയാണ് ഞാന് തന്ന ചെയ്ത നരേന്ദ്രന് മകന് ജയകാന്തന് വക. രാഷ്ട്രീയം ഹ്യൂമറിന്റെ മേമ്പൊടിയില് പറഞ്ഞ സിനിമയായിരുന്നു അത്. എന്നാല് ചാവേര് മനുഷ്യത്വത്തിന്റെ രാഷ്ട്രീയമാണ് പറയുന്നത്. ഒരു വിഭാഗത്തേയും കരിവാരിത്തേച്ചിട്ടില്ല. അടിസ്ഥാനപരമായി മനുഷ്യത്വമാണ് സിനിമയില് പരിഗണിക്കപ്പെട്ടത്.

ഇതുവരെ കേട്ട ഏറ്റവും പ്രിയപ്പെട്ട കമന്റ് ഏതാണെന്ന ചോദ്യത്തിന് കഥാപാത്രങ്ങളിൽ തന്നെ കാണുന്നില്ല എന്നതാണെന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞു. പ്രേഷകരുടെ മനസിൽ നിന്ന് തന്റെ ചോക്ലേറ്റ് കഥാപാത്രം മാറ്റാൻ ഒരുപാട് കഷ്ടപെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു.

‘ഞാൻ അവതരിപ്പിക്കുന്ന ഒരു കഥാപാത്രത്തിൽ ചാക്കോച്ചനെ കാണുന്നില്ല എന്ന് ആളുകൾ പറയുന്നത് കേൾക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ആ കഥാപാത്രമായിട്ട് ആളുകൾ അതിനെ കാണണമെന്നുള്ളത് ഏതൊരു അഭിനേതാവിന്റെയും ഒരാഗ്രഹമാണ്. എനിക്ക് അത് കുറച്ച് വൈകിയാണ് ലഭിച്ചത്.

ഞാൻ ചെയ്ത ചോക്ലേറ്റ് കഥാപാത്രങ്ങൾ ആളുകളുടെ മനസ്സിലേക്ക് പതിഞ്ഞതുകൊണ്ട് ആ ഒരു ഇമേജ് മാറ്റിയെടുക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ‘ഇത് നമ്മുടെ ചാക്കോച്ചൻ’ എന്നുള്ള പോയിന്റിൽ നിന്നും മാറി ‘ഇത് നമ്മുടെ ചാക്കോച്ചൻ അല്ലല്ലോ’ എന്ന് പറയാൻ വേണ്ടി ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്, കഷ്ടപ്പെട്ടിട്ടുമുണ്ട്,’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചാവേറിൽ വേറിട്ട കഥാപാത്രമാണ് കുഞ്ചാക്കോ ബോബൻ ചെയ്യുന്നത്. പടത്തിൽ ആന്റണി വർഗീസ് പെപ്പെയും അർജുൻ അശോകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒക്ടോബർ 5നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Content Highlight: Kunchako Boban says leaders are promoting violent politics


ഡൂള്‍ന്യൂസിനെ വാട്‌സ്ആപ്പ് ചാനലില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക് ചെയ്യുക

We use cookies to give you the best possible experience. Learn more