|

'കുഞ്ചാക്കോ ബോബന്‍ അല്ലേ' ഉസ്താദ് ഹോട്ടല്‍ സിനിമാരംഗം സ്വയം അഭിനയിച്ച് ചാക്കോച്ചന്‍ - വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉസ്താദ് ഹോട്ടല്‍ സിനിമയിലെ ഏറെ ചിരിപ്പിച്ച സീനായിരുന്നു നവീകരിച്ച ഉസ്താദ് ഹോട്ടലിന്റെ ഉദ്ഘാടനത്തിന് എത്തുന്ന ആസിഫ് അലിയോട് കുഞ്ചാക്കോ ബോബനല്ലേ എന്ന മാമുക്കോയ കഥാപാത്രം ചോദിക്കുന്ന രംഗം. ഇപ്പോള്‍ ഇതേ രംഗം ഒരല്‍പം വ്യത്യാസത്തോടെ താന്‍ അഭിനയിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സാക്ഷാല്‍ കുഞ്ചാക്കോ ബോബന്‍.

നിഴല്‍ സിനിമയുടെ സെറ്റിലെ ബ്ലഫ് സീനുകള്‍ എന്നുപറഞ്ഞാണ് കുഞ്ചാക്കോ ബോബന്‍ ഇത് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു വരുന്ന കുഞ്ചാക്കോ ബോബനോട് ‘കുഞ്ചാക്കോ ബോബനല്ലേ’ എന്ന് പ്രിന്റ് ചെയ്തിരിക്കുന്ന ടിഷര്‍ട്ടുമായെത്തുന്ന ഒരാള്‍ ടിഷര്‍ട്ടിലേക്ക് ചൂണ്ടി ചോദിക്കുന്നതും അല്ലെന്ന് ആംഗ്യം കാണിച്ച് മുന്നോട്ടു നടക്കുന്ന കുഞ്ചാക്കോ ബോബനെയും കാണാം.

ആരാണിതെന്നും കുഞ്ചാക്കോ ചോദിക്കുന്നുണ്ട്. പൊട്ടിച്ചിരിച്ചുകൊണ്ടാണ് 10 സെക്കന്റുള്ള വീഡിയോ അവസാനിക്കുന്നത്. ഉസ്താദ് ഹോട്ടലിലെ പാട്ടും വീഡിയോയിലുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ തന്നെ നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ആസിഫ് അലിയെയും ദുല്‍ഖര്‍ സല്‍മാനെയും അന്‍വര്‍ റഷീദിനെയുമെല്ലാം ടാഗ് ചെയ്തുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പോസ്റ്റിനു താഴേ ‘ഇത് ആ ആലപ്പുഴക്കാരന്‍ ചെക്കനല്ലേ’ ‘അമിതാഭ് ബച്ചനല്ലേ’ തുടങ്ങിയ കമന്റുകളുമായി ആരാധകരും പോസ്റ്റിന് താഴെ എത്തിയിട്ടുണ്ട്.

നയന്‍താരയും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന നിഴലിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സംസ്ഥാന അവാര്‍ഡ് ജേതാവായ എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയ്ക്കൊപ്പം സംവിധായകന്‍ ഫെല്ലിനി ടി പി, ഗണേഷ് ജോസ്, അഭിജിത് എം. പിള്ള എന്നിവര്‍ ചേര്‍ന്നാണ്. നയന്‍താരയുടെ ജന്മദിനത്തിന് ചിത്രത്തിലെ നടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kunchako Boban new funny video reenacting Usthad hotel scene, from Nizhal movie set

Latest Stories

Video Stories