Entertainment
അവരുടെ പ്രണയത്തെപ്പറ്റി അന്നേ എനിക്കറിയാമായിരുന്നൂ, ഇപ്പോഴും ഞങ്ങള്‍ നല്ല ഫ്രണ്ട്‌സാണ്: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 09, 01:00 pm
Sunday, 9th June 2024, 6:30 pm

അനിയത്തിപ്രാവിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് കുഞ്ചാക്കോ ബോബന്‍. 27 വര്‍ഷത്തെ സിനിമാകരിയറിനിടയില്‍ അറുപതോളം സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. ആദ്യകാലങ്ങളില്‍ കുഞ്ചാക്കോ ബോബന്റ് സ്ഥിരം നായികയായിരുന്ന ശാലിനിയെക്കുറിച്ച് താരം സംസാരിച്ചു.

ഈയടുത്ത് ഒരു വേദിയില്‍ ശാലിനിയെ അജിത്തിനെ കൊടുത്തത് മോശമായിപ്പോയി എന്ന് പറഞ്ഞതിനെക്കുറിച്ചാണ് താരം സംസാരിച്ചത്. ആ സമയത്ത് തമാശയായാണ് അത് പറഞ്ഞതെന്നും ഇത് അജിത്ത് അറിഞ്ഞിരുന്നെങ്കില്‍ എ.കെ 47ഉം കൊണ്ടുവന്ന് തന്നെ അരിപ്പയാക്കിയേനെയെന്നും താരം പറഞ്ഞു.

അജിത്തിന്റെയും ശാലിനിയുടെയും പ്രണയത്തെക്കുറിച്ച് തനിക്ക് നേരത്തേ അറിയാമായിരുന്നെന്നും, ഒരുപാട് സഹായങ്ങള്‍ അവര്‍ക്ക് വേണ്ടി ചെയ്തിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ഗ്ര്‍ര്‍ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ആ സ്റ്റേജില്‍ വെച്ച് ‘ശാലിനിയെ അജിത്തിന് കൊടുത്തത് മോശമായി’ എന്ന് പറഞ്ഞത് ചുമ്മാ തമാശക്കായിരുന്നു. അതിന്റെ അപ്പുറത്ത് വേറൊന്നും ഇല്ല. സീരിയസായിട്ടാണ് പറഞ്ഞിരുന്നെങ്കില്‍ അജിത് എ.കെ 47ഉം എടുത്തോണ്ട് വന്ന് എന്നെ അരിപ്പയാക്കിയേനെ. ആ ബോധം എനിക്ക് നല്ലോണം ഉണ്ട്.

ശാലിനിയുടെയും അജിത്തിന്റെയും പ്രണയത്തെക്കുറിച്ച് അന്നേ എനിക്ക് അറിയാമായിരുന്നു. അവര്‍ക്ക് വേണ്ടി ചെറിയ ചില സഹായങ്ങളും ചെയ്തിട്ടുണ്ടായിരുന്നു. അവരുമായി എനിക്ക് നല്ല ബോണ്ടിങ്ങ് ഉണ്ട്. ബോണ്ടിങ്ങ് എന്നു പറഞ്ഞാല്‍ ഒരു ഫ്രണ്ട്ഷിപ്പ് പോലെ. ഇപ്പോഴും ഞങ്ങള്‍ ആ ബോണ്ടിങ്ങ് കണ്ടിന്യൂ ചെയ്യുന്നുണ്ട്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Kunchako Boban about the love of Ajith and Shalini