| Tuesday, 9th November 2021, 2:56 pm

സ്‌മോക്ക് നന്നായിട്ടിടണം, ഡാന്‍സ് സ്റ്റെപ്പ് ഒന്നും കാണരുത്; 'ഡാന്‍സ് മാസ്റ്റര്‍ വിക്ര'മായി ചാക്കോച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒറ്റ് സിനിമയില്‍ നിന്നുള്ള ലൊക്കേഷന്‍ ചിത്രത്തിനൊപ്പം സലിം കുമാറിന്റെ എന്നും ആഘോഷിക്കപ്പെടുന്ന കോമഡി കഥാപാത്രമായ ഡാന്‍സ് മാസ്റ്റര്‍ വിക്രമിന്റെ രസകരമായ ഡയലോഗിനെ ഓര്‍മിപ്പിക്കുന്ന കമന്റ് പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍.

”വെല്‍ ബോയ്‌സ്, സ്‌മോക്ക് നന്നായിട്ട് ഇടണം. ഡാന്‍സ് സ്‌റ്റെപ്പ് ഒന്നും കാണരുത്. ലേറ്റ് നൈറ്റ് ഷൂട്ട്. ഒറ്റ് മൂവി,” എന്നാണ് താരം ഫോട്ടോയ്‌ക്കൊപ്പം ഫേസ്ബുക്കില്‍ കുറിച്ചത്. സിനിമയിലെ ചില അണിയറപ്രവര്‍ത്തകര്‍ മുഖം വ്യക്തമാവാത്ത തരത്തില്‍ പുകയുടെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ഫോട്ടോയാണ് നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചതിക്കാത്ത ചന്തു എന്ന സിനിമയില്‍ സലിംകുമാര്‍ അവതരിപ്പിച്ച ഡാന്‍സ് മാസ്റ്റര്‍ വിക്രം എന്ന കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്ന അടിക്കുറിപ്പാണ് താരം നല്‍കിയിരിക്കുന്നത്.

”പാട്ട് തുടങ്ങുമ്പോള്‍ സ്‌മോക്ക് അടിക്കണം കാറ്റും അടിക്കണം. ഡാന്‍സ് തുടങ്ങി കഴിഞ്ഞാല്‍ പുക നിറച്ച് ഇട്ടോണം. ഒരു സാധനം ആള്‍ക്കാര്‍ കാണരുത്. അവന്മാര്‍ക്ക് ചേയ്ഞ്ച് വേണമത്രേ, ചേയ്ഞ്ച്,” എന്നായിരുന്നു സിനിമയിലെ ഡയലോഗ്.

ഇങ്ങള് മലയാളത്തിലെ മൈക്കിള്‍ ജാക്‌സനല്ലേ, സലിമേട്ടന്റെ ഡയലോഗ് മോഷ്ടിച്ചു ലേ കൊച്ചു കള്ളാ, ഒരു ചേഞ്ച് ആരാ ആഗ്രഹിക്കാത്തെ മിസ്റ്റര്‍ കുഞ്ചാക്ക് ഏലിയാസ് ജാക്ക്‌സണ്‍, സ്‌മോക് ഒട്ടും ഇടാതെ ഡാന്‍സ് കളിക്കാന്‍ പറ്റിയ നടന്‍ ഒന്നേ ഉള്ളൂ അതാണ് ചാക്കോച്ചന്‍ – എന്നിങ്ങനെ രസകരമായ നിരവധി കമന്റുകളാണ് താരത്തിന്റെ പോസ്റ്റിന് താഴെ ആരാധകര്‍ എഴുതിയിരിക്കുന്നത്.


ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിട്ടുള്ള ഇതേ പോസ്റ്റിന് ഗീതു മോഹന്‍ദാസ്, ദീപ്തി വിധു പ്രതാപ് തുടങ്ങിയര്‍ ചിരിക്കുന്ന കമന്റുകള്‍ നല്‍കിയിട്ടുണ്ട്.

അരവിന്ദ് സ്വാമിയേയും കുഞ്ചാക്കോ ബോബനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ടി.പി. ഫെല്ലെനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റ്. മുമ്പും അരവിന്ദ് സ്വാമിക്കൊപ്പമുള്ള ഒറ്റ് ലൊക്കേഷന്‍ ചിത്രങ്ങള്‍ ചാക്കോച്ചന്‍ പങ്കുവെച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kunchakko Boban shares a funny post from the location of Ottu movie

We use cookies to give you the best possible experience. Learn more