സെന്ന ഹെഗ്ഡെയുടെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായ പദ്മിനി എന്ന ചിത്രത്തില്‍ പ്രൊമോഷന്‍ പരിപാടികള്‍ക്ക് കുഞ്ചാക്കോ ബോബന്‍ എത്തിയില്ല എന്ന സിനിമയുടെ നിര്‍മാതവിന്റെ ആരോപണം വലിയ വിവാദമായിരുന്നു.
ചിത്രത്തിന്റെ ഒരു പ്രൊമോഷനിലും താരം പങ്കെടുത്തില്ലെന്നായിരുന്നു സിനിമയുടെ നിര്‍മാതാവായ സുവിന്‍.കെ.വര്‍ക്കി ആരോപിച്ചത്.
ഇപ്പോഴിതാ ഇതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.
പ്രൊമോഷന്‍ എല്ലാവര്‍ക്കും സൗകര്യമുള്ള ഒരു സമയത്ത് വെക്കണം എന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.
‘പ്രൊമോഷന്‍ സമയം എന്നത് എല്ലാവര്‍ക്കും സൗകര്യം ഉള്ള സമയം കൂടി ആകണം, ഒരു സിനിമയുടെ ഷൂട്ടിന്റെ ഇടക്ക് ആണെങ്കിലോ, ഞാന്‍ രാജ്യത്ത് ഇല്ലെങ്കിലോ, ആരോഗ്യപരമായ പ്രശ്‌നം എന്തെങ്കിലും ഉണ്ടെങ്കിലോ പ്രൊമോഷന് പോകാന്‍ സാധിക്കില്ല.
വ്യക്തമായ കാരണം ഇല്ലാതെ ഒരു സിനിമയുടെ പ്രൊമോഷനും ഞാന്‍ ഇതുവരെ പോകാതെ ഇരുന്നിട്ടില്ല. എന്റെ ഒരു സിനിമ വിജയിക്കേണ്ടതും വിജയിച്ചാല്‍ ഏറ്റവും കൂടുതല്‍ ബെനിഫിറ്റ് ഉള്ളതും എനിക്കാണ്, ആ ഒരു ബോധം എനിക്കുണ്ട്. 26 വര്‍ഷമായി ആ കാര്യം മനസിലാക്കാത്ത ആളല്ല ഞാന്‍,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.
ആ വിവാദത്തിന് പിന്നില്‍ വേറെ കുറെ കാരണങ്ങള്‍ ഉണ്ടെന്നും ആ സിനിമ അങ്ങനെ നെഗറ്റീവ് പബ്ലിസിറ്റിയില്‍ പ്രൊമോട്ട് ചെയ്യപ്പെടേണ്ട ഒന്നായിരുന്നില്ല അതുകൊണ്ടാണ് താന്‍ ആ സമയത്ത് ഒന്നും പറയാതെ ഇരുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.
അതേസമയം ടിനു പാപ്പച്ചന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചാവേറാണ് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ന്യൂസ് 18 കേരളത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ജോയ് മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചാവേര്‍ നിര്‍മിക്കുന്നത്.
ഛായാഗ്രഹണം-ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍-നിഷാദ് യൂസഫ്, മ്യൂസിക്-ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍-ഗോകുല്‍ ദാസ്,എസ്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജിയോ ഏബ്രഹാം, ബിനു സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, കൊല്ലും ഡിസൈനര്‍ മെല്‍വി ജെ, സ്റ്റണ്ട്-സുപ്രിം സുന്ദര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍-സുനില്‍ സിങ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍-ആസാദ് കണ്ണാടിക്കല്‍, വി.എഫ്.എക്‌സ് ആക്‌സില്‍ മീഡിയ, സൗണ്ട് മിക്‌സിങ്-ഫസല്‍ എ. ബക്കര്‍, ഡി. ഐ. കളര്‍ പ്ലാനറ്റ് സ്റ്റുഡിയോ, സ്റ്റില്‍-അര്‍ജുന്‍ കല്ലിങ്കല്‍, അസോസിയേറ്റ് ഡയറക്ടര്‍-സുജിത്ത് സുന്ദരന്‍, ആര്‍. അരവിന്ദന്‍, ടൈറ്റില്‍ ഗ്രാഫിക്‌സ്-എ.ബി. ബ്ലെന്‍ഡ്.