| Saturday, 28th December 2019, 10:45 pm

ഗപ്പിക്കും അമ്പിളിയ്ക്കും ശേഷം ജോണ്‍പോള്‍ ജോര്‍ജ്; മറിയം ടെയ്‌ലേഴ്‌സില്‍ കുഞ്ചാക്കോ ബോബന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗപ്പി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജോണ്‍പോള്‍ ജോര്‍ജ്. ടോവിനോ നായകനായ ആദ്യ ചിത്രത്തിന് ശേഷം സൗബിന്‍ ഷാഹിറിനെ നായകനാക്കി അമ്പിളിയെന്ന ചിത്രമാണ് ജോണ്‍പോള്‍ സംവിധാനം ചെയ്തത്. ഇപ്പോള്‍ തന്റെ മൂന്നാമത്തെ ചിത്രം അനൗണ്‍സ് ചെയ്തിരിക്കുകയാണ് ജോണ്‍പോള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മറിയം ടെയ്‌ലേഴ്‌സ് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത് തന്നെ ചിത്രീകരണം ആരംഭിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കുഞ്ചാക്കോ ബോബന്റെ അടുത്ത റിലീസ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അഞ്ചാം പാതിരയാണ്. ത്രില്ലര്‍ ചിത്രമാണിത്.

We use cookies to give you the best possible experience. Learn more