കുഞ്ചാക്കോ ബോബന്‍ വ്യത്യസ്ത ഗെറ്റപ്പുമായെത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’ സിനിമക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഓഗസ്റ്റ് 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഒരു ചെറിയ പ്രശ്നവുമായി കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രം കോടതിയെ സമീപിക്കുന്നതും, തന്റെ കേസ് വാദിക്കാന്‍ ശ്രമിക്കുന്നതുമാണ് ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പ്രമേയമെന്നാണ് സൂചന.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നല്‍കിയ കേസുകളെ കുറിച്ച് പറയുകയാണ് കുഞ്ചാക്കോ.
ഒരു ട്രയിന്‍ യാത്രക്ക് പോകാന്‍ സ്റ്റേഷനില്‍ പോയപ്പോഴുണ്ടായ അനുഭവമാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചത്.
‘ കണ്ണൂര്‍ക്ക് പോകാന്‍ ഒരു ദിവസം ട്രയിന്‍ കാത്ത് നിക്കുവായിരുന്നു, ട്രയിന്‍ വരാന്‍ വൈകിയപ്പോള്‍ ഞാന്‍ ഒരിടത്തേക്ക് മാറി നിന്നു, അപ്പോള്‍ ഒരാള്‍ മദ്യപിച്ച് കേറി വന്നു എന്റെ തോളില്‍ കിടന്ന ബാഡ്മിന്റണ്‍ ബാറ്റ് കണ്ട്, നമുക്ക് ബാറ്റ് കളിക്കാം എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു ഇപ്പൊ ലൈറ്റില്ലല്ലോ നാളെ കളിക്കാമെന്ന്, അപ്പോള്‍ അയാള്‍ അരയിലിരുന്ന കത്തി എടുത്ത് എന്താടാ നിനക്ക് എന്നോട് ബാറ്റ് കളിച്ചാല്‍ എന്ന് ചോദിച്ചു, ഞാന്‍ ഒന്ന് ആലോചിച്ച ശേഷം വേഗം അവിടെ നിന്ന് മാറി പൊലീസില്‍ പറഞ്ഞു,’ കുഞ്ചാക്കോ പറയുന്നു.
ഇതെല്ലാം കഴിഞ്ഞ് പൊലീസിലുള്ള ഒരു സുഹൃത്തിന്റെ നിര്‍ദേശപ്രകാരം അയാള്‍ക്കെതിരെ കേസ് കൊടുത്തുവെന്നും കുഞ്ചാക്കോ കൂട്ടിച്ചേര്‍ക്കുന്നു.
രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ന്നാ താന്‍ കേസ് കൊട് സംവിധാനം ചെയ്യുന്നത്. ഗായത്രി ശങ്കര്‍ നായികയാകുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരും ഒപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
ഗാനരചന-വൈശാഖ് സുഗുണന്‍, സംഗീതം-ഡോണ്‍ വിന്‍സെന്റ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- അരുണ്‍ സി. തമ്പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, സ്റ്റില്‍സ്- സാലു പേയാട്, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്, സൗണ്ട്- വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -സുധീഷ് ഗോപിനാഥ്, ഫിനാന്‍സ് കണ്‍ട്രോളര്‍- ജോബീസ് ആന്റണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ജംഷീര്‍ പുറക്കാട്ടിരി.
Content Highlight: Kunchakko boban about the cases that he filed in real life