മലയാളത്തിലെ മുതിര്‍ന്ന താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയുമൊക്കെ കൂടെ വീണ്ടും അഭിനയിക്കുന്നതിനെ കുറിച്ച് രസകരമായ കമന്റുമായി നടന്‍ കുഞ്ചാക്കോ ബോബന്‍.
മമ്മൂക്കയുടെ കൂടെയും ലാലേട്ടന്റേ കൂടെയുമൊക്കെ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും കഥാപാത്രങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിനായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി. മമ്മൂട്ടിയുടെ അനിയനായിട്ടാണോ അതോ സുഹൃത്തായിട്ടാണോ വില്ലനായിട്ടാണോ എത്താന്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് മമ്മൂക്കയുടെ കൂടെ അഭിനയിക്കുകയാണെങ്കില്‍ എന്റെ അനിയനായി അഭിനയിക്കാനേ മമ്മൂക്ക സമ്മതിക്കുള്ളൂ (ചിരി) എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി.
അല്ലാതെ പുള്ളി സമ്മതിക്കില്ല. നീ എന്റെ ചേട്ടനായി അഭിനയിച്ചോടാ എന്ന് പറയും അല്ലാതെ എനിക്ക് തോന്നുന്നില്ല എനിക്ക് പുള്ളിയുടെ അനിയനായി അഭിനയിക്കാന്‍ പറ്റുമെന്ന് (ചിരി). ലാലേട്ടനാണെങ്കില്‍ ഓക്കേ, വാ മോനേ എന്ന് പറഞ്ഞ് വരും. പിന്നെ ഇവരുടെ രണ്ട് പേരുടെ കൂടെ എന്റെ കരിയറിന്റെ ആദ്യകാലത്ത് തന്നെ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച ആളാണ് ഞാന്‍. ഹരികൃഷ്ണന്‍സില്‍. പിന്നെ ജയറാമേട്ടന്റേയും സുരേഷേട്ടന്റേയുമൊക്കെ കൂടെ അഭിനയിക്കാന്‍ പറ്റിയിട്ടുണ്ട്. മലയാളത്തിലുള്ള എല്ലാ നടന്‍മാരുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് ഭാഗ്യമാണ്.
എന്റെ കാര്യം നോക്കുകയാണെങ്കില്‍ ഞാന്‍ തുടങ്ങിയ സമയത്ത് ദിലീപായിരുന്നു എന്റെ ഒരു സമകാലികനായി നിന്നത്. ഒരു ഗ്യാപ്പിന് ശേഷം തിരിച്ചു വരുമ്പോള്‍ ജയന്‍, ഇന്ദ്രന്‍, രാജു ഇവരെല്ലാം ഉണ്ടായിരുന്നു അതുകഴിഞ്ഞ് ഞാന്‍ വീണ്ടും മുമ്പോട്ട് പോകുമ്പോള്‍ നിവിന്‍, ആസിഫ്,ടൊവി അവരൊക്കെ ഉണ്ടായി.
എല്ലാവരുടേയും കൂടെ ഓരോ കാലഘട്ടത്തിന് അനുസരിച്ച് ഓരോ ജനറേഷന് അനുസരിച്ച് അവരുടെ സമകാലിനനായി അഭിനയിക്കാന്‍ സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ഇനിയും അങ്ങനെ തന്നെ പോകുമെന്നാണ് വിശ്വസിക്കുന്നതും വിചാരിക്കുന്നതും ആഗ്രഹിക്കുന്നതും. അതിന് വേണ്ടിയാണ് പ്രയത്‌നിക്കുന്നതും.
പിന്നെ ഇവരൊക്കെ ഉള്ളതുകൊണ്ടാണ് ഒരു നടനെന്ന നിലയില്‍ എനിക്ക് ഇവോള്‍വ് ചെയ്യാന്‍ സാധിക്കുന്നത്. എനിക്ക് മുന്നേ വന്നവരില്‍ നിന്നും ശേഷം വന്നവരില്‍ നിന്നും ഓരോ കാര്യം പഠിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ജയനാണെങ്കിലും രാജുവാണെങ്കിലും ആസിഫാണെങ്കിലും ഫഹദാണെങ്കിലും ഇവരില്‍ നിന്നെല്ലാം ഊര്‍ജം ഉള്‍ക്കൊണ്ടാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. ഇവര്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ ആയാലും സിനിമകളായാലും എല്ലാം ഞാന്‍ കണ്ടുപഠിക്കുകയാണ്. ന്നാ താന്‍ കേസ് കൊട് എന്നതും അത്തരമൊരു ശ്രമത്തിന്റെ ഭാഗമായി വന്ന സിനിമയാണ്. ആ കഥാപാത്രവും അങ്ങനെ തന്നെയാണ്, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
Content Highlight: Kunchacko Boban thug comment about a film with Mohanlal and Mammootty