ദുൽഖറും ഫഹദുമൊക്കെ അക്കാര്യത്തിൽ എന്നെ ഞെട്ടിച്ചു; വേണ്ടെന്ന് വെച്ച അവസരങ്ങളെ കുറിച്ച് കുഞ്ചാക്കോ
Film News
ദുൽഖറും ഫഹദുമൊക്കെ അക്കാര്യത്തിൽ എന്നെ ഞെട്ടിച്ചു; വേണ്ടെന്ന് വെച്ച അവസരങ്ങളെ കുറിച്ച് കുഞ്ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th September 2023, 6:37 pm

മറ്റ് ഭാഷകളിൽ നിന്നും തനിക്ക് വന്ന അവസരങ്ങളെക്കുറിച്ചും അത് വേണ്ടെന്നു വെക്കാനുണ്ടായ കാരണത്തെക്കുറിച്ചും സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ദുൽഖറും ഫഹദുമൊക്കെ മറ്റ് ഭാഷകൾ കൈകാര്യം ചെയ്യുന്നത് കണ്ടിട്ട് തനിക്ക് അത്ഭുതമായെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

‘കുറച്ച് നല്ല എക്സൈറ്റിങ് ആയിട്ടുള്ള പ്രോജക്ട് മറ്റു ഭാഷകളിൽ നിന്ന് വരുകയാണെങ്കിൽ എനിക്കതിനോട് നീതി പുലർത്താൻ പറ്റുമെങ്കിൽ ഞാൻ എന്തായാലും അത് ചെയ്യാൻ ശ്രമിക്കും. ഇപ്പോൾ ഭാഷകൾ എന്ന് പറയുന്നത് ഒരു തടസ്സമല്ലാതായിക്കൊണ്ടിരിക്കുകയാണ്. കാശിനുവേണ്ടി നമ്മൾ പടം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. കഥ നന്നാവുകയാണെങ്കിൽ അതെല്ലാം പുറകെ തന്നെ താനേ വന്നോളും.
ദുൽഖറും ഫഹദുമൊക്കെ മറ്റു ഭാഷകളിൽ ഇങ്ങനെ കൈകാര്യം ചെയ്യുന്നത് കണ്ടിട്ട് ഞെട്ടി പോയിട്ടുണ്ട്. എന്തായാലും പതുക്കെ പതുക്കെ അത് ട്രൈ ചെയ്യണം.

അന്യഭാഷ സിനിമകളും വെബ് സീരീസുകളും വരാറുണ്ട്. അത്യാവശ്യം നല്ല ആൾക്കാരുടേതുമായിരുന്നു. പക്ഷേ ഞാൻ ചെയ്താൽ ശരിയാകുമോ എന്ന ഒരു കൺഫ്യൂഷൻ ഉള്ളതുകൊണ്ടാണ് ഞാൻ അത് അറ്റൻഡ് ചെയ്യാത്തത്. അതുപോലെ ഇവിടെ എനിക്ക് കിട്ടുന്ന നല്ല പ്രോജക്ടുകൾ ഉള്ളതുകൊണ്ടുമാണ്,’ താരം പറഞ്ഞു.

ക്വാളിറ്റി ആയിട്ടുള്ള മൂവീസ് എന്റർടൈൻ ആയിട്ടുള്ള രീതിയിൽ കൊടുക്കുമ്പോൾ അതിൽ പ്രായം എന്നൊരു ഫാക്ടർ തന്നെയില്ല എന്നാണ് തനിക്ക് തോന്നുന്നതെന്ന് താരം പറഞ്ഞു.

‘എന്റെ വീട്ടിൽ തന്നെ നാല് വയസായ എൻറെ മകൻ ഏറ്റവും അധികം എൻജോയ് ചെയ്തിട്ടുള്ള പടങ്ങളിൽ ഒന്ന് എന്നാ താൻ കേസുകൊടാണ് . ശരിക്കും പറഞ്ഞാൽ ഞാൻ എങ്ങനെയാണോ ആളുകളുടെ മുന്നിലേക്ക് വന്നത് ആ രൂപമേ അല്ല, അല്ലെങ്കിൽ ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന ഭാഷയേ അല്ല, കുറച്ചുകൂടെ സറ്റയറും കാര്യങ്ങളുമൊക്കെയുണ്ട്. പക്ഷേ അത് മനസിലാക്കുന്ന വളരെ ചെറിയ പ്രായത്തിലുള്ള ജനറേഷൻ ഇവിടെയുണ്ട്. പട, നായാട്ട് പോലുള്ള സിനിമകളും എൻജോയ് ചെയ്യുന്നവരുമുണ്ട്.

ക്വാളിറ്റി ആയിട്ടുള്ള മൂവീസ് എന്റർടൈൻ ആയിട്ടുള്ള രീതിയിൽ കൊടുക്കുമ്പോൾ അതിൽ പ്രായം എന്നൊരു ഫാക്ടർ തന്നെയില്ല എന്നാണ് എനിക്ക് തോന്നുന്നത്.
ഇപ്പോഴും മജിസ്ട്രേറ്റിന്റെ ഡയലോഗും അതിലെ മൃദുൽ ചെയ്ത ബൈക്കറിന്റെ ഡയലോഗുകളും എന്റെ മകൻ എന്റെയടുത്ത് പറഞ്ഞു പുള്ളി ചിരിക്കാറുണ്ട്,’കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Content Highlight :Kunchacko Boban talks about the opportunities that came to him from other languages ​​and why he turned them down