Advertisement
Entertainment
ആ നടന്‍മാരൊക്കെ എന്റെ കൂടെനിന്ന് ഒരുപാട് സഹായിച്ചിട്ടുണ്ട്: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 02, 05:32 am
Saturday, 2nd November 2024, 11:02 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. സംവിധായകന്‍ ഫാസില്‍ മലയാളസിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. ആദ്യ ചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കിയ കുഞ്ചാക്കോ ബോബന്‍ ഒരുകാലത്ത് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായിരുന്നു.

സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം കഴിഞ്ഞ കുറച്ചുകാലങ്ങളായി മികച്ച സിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. തന്റെ കൂടെയുള്ളവരൊക്കെ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന്‍.

സിനിമയെ സ്‌നേഹിക്കുന്ന ഒരുപറ്റം കലാകാരന്മാരുടെയും സുഹൃത്തുക്കളുടെയും കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതിന്റെ ഗുണം തനിക്കുണ്ടെന്നും നടന്‍ പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ബോഗയ്ന്‍വില്ലയുടെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.

‘എന്റെ കൂടെയുള്ളവരൊക്കെ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഗുലുമാല്‍ എന്ന സിനിമയില്‍ എന്റെ കൂടെ ജയസൂര്യ ഉണ്ടായിരുന്നു. ലോലിപോപ്പ് എന്ന സിനിമയില്‍ രാജുവും അഭിനയിച്ചിരുന്നു. ഓര്‍ഡിനറിയില്‍ അഭിനയിക്കുമ്പോള്‍ കൂടെ ബിജു മേനോന്‍ ഉണ്ടായിരുന്നു. സീനിയേഴ്‌സ് സിനിമയില്‍ എല്ലാവരും എന്റെ കൂടെ ഉണ്ടായിരുന്നു. പേരുപോലെ അതില്‍ സീനിയേഴ്‌സ് എല്ലാവരും അഭിനയിച്ചിട്ടുണ്ട്.

അങ്ങനെ സിനിമയെ സ്‌നേഹിക്കുന്ന ഒരുപറ്റം കലാകാരന്മാരുടെയും എന്റെ സുഹൃത്തുക്കളുടെയും കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതിന്റെ ഗുണം തീര്‍ച്ചയായും എനിക്ക് ഉണ്ടായിട്ടുണ്ട്. എന്നിലെ അഭിനേതാവിനെ അത് ഒരുപാട് സഹായിച്ചിട്ടുണ്ട്,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Content Highlight: Kunchacko Boban Talks About Supports From Other Actors