| Saturday, 19th October 2024, 9:23 am

വിചാരിച്ച രീതിയില്‍ തന്നെയാണ് 'സ്തുതി' ആളുകളിലെത്തിയത്: കുഞ്ചാക്കോ ബോബന്‍ 

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബോഗയ്ന്‍വില്ല. അമല്‍ നീരദ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സുഷിന്‍ ശ്യാമാണ് സംഗീത സംവിധാനം.

ബോഗയ്ന്‍വില്ല എന്ന സിനിമയിലെ പാട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. സ്തുതി എന്ന ഗാനത്തിന്റെ കുറിച്ച് ആലോചിക്കുന്നത് ഷൂട്ടിങ് കഴിഞ്ഞ ശേഷമാണെന്നും അത് കഴിഞ്ഞാണ് ഒരു പ്രൊമോ പാട്ട് വേണമെന്ന് സുഷിനോട് പറയുന്നതെന്നും അദ്ദേഹം പറയുന്നു. സ്തുതി പാട്ട് ഏത് രീതിയിലാണ് ആളുകളുടെ ഇടയിലേക്ക് എത്തണമെന്ന് കരുതിയത് ആ രീതിയില്‍ തന്നെയാണ് അത് ആളുകള്‍ സ്വീകരിച്ചതെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.

കഥയുമായിട്ട് വളരെ അടുത്ത് നില്‍ക്കുന്ന പാട്ടാണ് ചിത്രത്തിലെ രണ്ടാമത്തെ ഗാനമായിട്ടുള്ള മറവികളെ എന്ന പാട്ടെന്നും അദ്ദേഹം പറയുന്നു. ആളുകളിലേക്ക് സിനിമയെ കുറിച്ചുള്ള ആദ്യത്തെ ഇന്‍ഫോര്‍മേഷന്‍ എങ്ങനെ കൊടുക്കണമെന്നാണോ ഉദ്ദേശിച്ചത് അതേ രീതിയില്‍ തന്നെ എത്തിക്കാന്‍ കഴിയുന്ന സൈക്കോളജി സുഷിന്റെ ഗാനത്തില്‍ ഉണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മള്‍ ഷൂട്ടെല്ലാം കഴിഞ്ഞിട്ടാണ് പ്രൊമോ സോങ്ങിനെ പറ്റി ആലോചിക്കുന്നതും അങ്ങനെ ഒരു പാട്ട് വേണമെന്ന് സുഷിനോട് പറയുന്നതും. ഒരു പ്രൊമോ സോങ് എന്ന രീതിയിലാണ് ആ പാട്ട് വരുന്നത്, ഏതൊക്കെ രീതിയില്‍ അത് ആളുകളിലേക്ക് എത്തണമെന്ന് കരുതിയോ ആ രീതിയില്‍ തന്നെയാണ് ആളുകളിലേക്ക് എത്തിയത്.

അത് കഴിഞ്ഞിട്ടാണ് മറവികളെ എന്ന പാട്ട് വരുന്നത്. അത് കഥയുമായിട്ട് ചേര്‍ന്ന് നില്‍ക്കുന്ന സോഫ്റ്റ് ആയിട്ടുള്ള വളരെ മെലോഡിയസ് ആയിട്ടുള്ള പാട്ടാണ്. ഈ രണ്ട് ഗാനങ്ങളും ഏതെല്ലാം രീതിയിലാണോ ആളുകളുടെ ഇടയിലേക്ക് എത്തേണ്ടത്, ആളുകളിലേക്ക് സിനിമയെപ്പറ്റിയുള്ള ആദ്യത്തെ ഇന്‍ഫര്‍മേഷന്‍ എങ്ങനെ കൊടുക്കണം എന്നെല്ലാം എങ്ങനെയാണോ ഉദ്ദേശിച്ചത്  അതേ രീതിയില്‍ തന്നെ നടന്നിട്ടുണ്ട്. അത്തരത്തിലുള്ള സൈക്കോളജി അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ ശ്രദ്ധേയമാണ്,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

സുഷിന്‍ ശ്യാമിനെ കുറിച്ച് ജ്യോതിര്‍മയിയും സംസാരിക്കുന്നു. സിനിമ കണ്ടിട്ട് അടിപൊളിയാണെന്ന് സുഷിന്‍ പറഞ്ഞെന്നും ഒരു മാജിക് മാനാണ് അദ്ദേഹമെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘സിനിമ കണ്ടിട്ട് സുഷിന്‍ പറഞ്ഞത് അടിപൊളി ആയിട്ടുണ്ട്, നന്നായിട്ടുണ്ട് ചേച്ചി എന്നാണ്. വളരെ സിംപിള്‍ ആയിട്ട് നില്‍ക്കുന്ന ആ മനുഷ്യന്റെ കയ്യില്‍ നിന്ന് അത്രയും വലിയൊരു ഇമ്പാക്ട് നമ്മള്‍ പ്രതീക്ഷിക്കില്ല. അദ്ദേഹം സത്യത്തില്‍ ഒരു മാജിക് മാന്‍ ആണ്,’ ജ്യോതിര്‍മയി പറയുന്നു.

Content Highlight: Kunchacko Boban Talks About Sthuthi Song And Sushin  Shyam

Video Stories

We use cookies to give you the best possible experience. Learn more