Entertainment
പണ്ട് ഫാന്‍സില്‍ കൂടുതലും സ്ത്രീകള്‍; ആ സിനിമ പുറത്തിറങ്ങിയതോടെ അതില്‍ മാറ്റമുണ്ടായി: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 21, 05:48 am
Friday, 21st February 2025, 11:18 am

1997ല്‍ ഫാസില്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി എത്തിയ നടനാണ് കുഞ്ചാക്കോ ബോബന്‍. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ എന്ന ലേബല്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

മികച്ച സിനിമകളുടെ ഭാഗമായ കുഞ്ചാക്കോ ബോബന്‍ പെട്ടെന്നായിരുന്നു മലയാളികളുടെ ഇഷ്ടനടനായി മാറിയത്. ഇപ്പോള്‍ റൊമാന്റിക് റോളുകളില്‍ നിന്ന് ട്രാക്ക് മാറ്റിപ്പിടിക്കുകയും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്ന നടന്‍ ഓരോ സിനിമയിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കുകയാണ്.

തുടക്കത്തില്‍ പുരുഷ ആരാധകരേക്കാള്‍ കൂടുതല്‍ സ്ത്രീ ആരാധകരായിരുന്നു കുഞ്ചാക്കോ ബോബന് ഉണ്ടായിരുന്നത്. എന്നാല്‍ ന്നാ താന്‍ കേസ് കൊട് (2022) എന്ന സിനിമ വന്നതിന് ശേഷം അതില്‍ കുറച്ച് മാറ്റമുണ്ടായിട്ടുണ്ടെന്ന് പറയുകയാണ് നടന്‍.

സിനിമയില്‍ താന്‍ ഡാന്‍സ് കളിച്ചത് വെള്ളമടിച്ച് ഡാന്‍സ് കളിച്ചതാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും അത് കണ്ട് തനിക്ക് ഫാന്‍സായി വന്ന കുറച്ച് ചേട്ടന്മാരുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. ബാബു രാമചന്ദ്രന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മുമ്പ് എന്റെ ഫാന്‍സില്‍ അധികവും സ്ത്രീകളായിരുന്നു. പക്ഷെ ന്നാ താന്‍ കേസ് കൊട് സിനിമ വന്നതിന് ശേഷം അതില്‍ കുറച്ച് മാറ്റമുണ്ടായി (ചിരി). ഞാന്‍ ന്നാ താന്‍ കേസ് കൊട് എന്ന സിനിമയില്‍ ഡാന്‍സ് കളിച്ചത് വെള്ളമടിച്ച് ഡാന്‍സ് കളിച്ചതാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.

അങ്ങനെ എനിക്ക് ഫാന്‍സായി വന്ന കുറച്ച് ചേട്ടന്മാരുണ്ട്. ‘ഇതൊക്കെ എവിടെയായിരുന്നു’ എന്നാണ് അവരൊക്കെ ചോദിച്ചത്. ഇപ്പോള്‍ സ്ത്രീകള്‍ മാത്രമല്ല ഫാന്‍സായിട്ടുള്ളത്. പുരുഷന്മാരുമുണ്ട്. ഫാന്‍സിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഏകദേശം ഈക്വലാണ്. കുറവും കൂടുതലുമൊന്നും ഇല്ല എന്നതാണ് സത്യം,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Content Highlight: Kunchacko Boban Talks About Nna Thaan Case Kodu Movie And His Fans