|

മലയാള സിനിമയില്‍ എന്നെ ത്രസിപ്പിച്ച ക്ലൈമാക്‌സ് ഫൈറ്റ് സീക്വന്‍സ് ആ മോഹന്‍ലാല്‍ ചിത്രത്തിലേത്: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ തന്നെ ത്രസിപ്പിച്ചിട്ടുള്ള ക്ലൈമാക്‌സ് ഫൈറ്റ് സീക്വന്‍സ് മോഹന്‍ലാല്‍ നായകനായ കിരീടം സിനിമയിലേതാണെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. കീരിക്കാടന്‍ ജോസിനെ സേതുമാധവന്‍ ഇടിച്ച് നിലംപരിശാക്കുമ്പോള്‍ അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഇമോഷന്‍ അതിലുണ്ടെന്നും നടന്‍ പറയുന്നു.

അതുകൊണ്ടാണ് സേതുമാധവന്‍ കീരിക്കാടന്‍ ജോസിനെ അടിച്ചിടുമ്പോള്‍ സേതുവിന് അതിന് പറ്റുമെന്ന് ആളുകള്‍ക്ക് തോന്നുന്നതെന്നും അങ്ങനെയുള്ള ജനുവിനായ കാരണമില്ലാതെ മീശയും പിരിച്ച് ഇടിച്ചിട്ട് കാര്യമില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ബാബു രാമചന്ദ്രന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘സൂപ്പര്‍ഹീറോ റോള്‍ എടുക്കണമെന്നോ മീശയൊക്കെ പിരിച്ച് ഒരാളെ അടിച്ച് തറയിലിടുന്ന നായകന്റെ റോള്‍ എടുക്കണമെന്നോ തോന്നിയിട്ടില്ലേയെന്ന് ചോദിച്ചാല്‍, ചുമ്മാ ഒരു ഇടി ഇടിച്ചിട്ട് കാര്യമില്ലല്ലോ. ആ ഇടിക്ക് ഒരു റീസണ്‍ വേണ്ടേ. അതിനെ സപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള കാരണം വേണമല്ലോ.

പ്രത്യേകിച്ച് അടിക്കാനും ഇടിക്കാനുമൊക്കെ ഒരു ഇമോഷണല്‍ റീസണ്‍ വേണം. അല്ലാതെ ചുമ്മാ ഇടിച്ചിട്ട് കാര്യമില്ല. മലയാള സിനിമയില്‍ എന്നെ ത്രസിപ്പിച്ചിട്ടുള്ള ക്ലൈമാക്‌സ് ഫൈറ്റ് സീക്വന്‍സ് കിരീടം എന്ന സിനിമയിലെ ഫൈറ്റ് സീക്വന്‍സാണ്.

അതില്‍ അത്രയും ഹൈറ്റും വെയിറ്റും റൗഡിത്തരവും മാത്രം നടത്തിയിരുന്ന കീരിക്കാടന്‍ ജോസിനെ അങ്ങനെയുള്ള തല്ലുകേസുകളിലൊന്നും പെടാത്ത സേതുമാധവന്‍ ഇടിച്ച് നിലംപരിശാക്കുകയാണ്. അങ്ങനെ ചെയ്യാന്‍ അതിന് വ്യക്തമായും സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഇമോഷനുണ്ട്.

അതുകൊണ്ടാണ് സേതുമാധവന്‍ കീരിക്കാടന്‍ ജോസിനെ അടിച്ചിടുമ്പോള്‍ സേതുവിന് അതിന് പറ്റുമെന്ന് ആളുകള്‍ക്ക് തോന്നുന്നത്. ആളുകള്‍ ആ കാര്യം വിശ്വസിക്കാന്‍ കാരണം അതാണ്.

അങ്ങനെയുള്ള ജനുവിനായ റീസണ്‍ ഇല്ലാതെ മീശയും പിരിച്ച് ഇടിച്ചിട്ട് കാര്യമില്ലല്ലോ. അല്ലെങ്കില്‍ പിന്നെ അങ്ങനെയുള്ള രീതിയിലാകണം ആ സിനിമ പ്ലേസ് ചെയ്യേണ്ടത്. അത്തരം കഥാപാത്രങ്ങള്‍ വരട്ടെ,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Kunchacko Boban Talks About Mohanlal’s Kireedam Movie Climax Fight Sequence

Video Stories