സംവിധായകന്‍ ഫാസില്‍ മലയാള സിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. 1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനായി എത്തുന്നത്.
മികച്ച സിനിമകളുടെ ഭാഗമായ കുഞ്ചാക്കോ ബോബന്‍ ചോക്ലേറ്റ് ഹീറോ എന്ന ലേബലില്‍ മലയാളികളുടെ ഇഷ്ടനടനായി മാറുകയായിരുന്നു. പിന്നീട് സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത അദ്ദേഹം പെട്ടെന്നായിരുന്നു റൊമാന്റിക് റോളുകളില്‍ നിന്ന് തന്റെ ട്രാക്ക് മാറ്റിപ്പിടിച്ചത്.
ഇപ്പോള്‍ വരുന്ന ഓരോ സിനിമയിലും കുഞ്ചാക്കോ ബോബന്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്.
ഇപ്പോള്‍ മിര്‍ച്ചി പ്ലസിന് നല്‍കിയ അഭിമുഖത്തില്‍, സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ചിട്ടുള്ള ഉപദേശങ്ങളെ കുറിച്ച് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. തനിക്ക് സിനിമയില്‍ സംവിധായകരായ ഒരുപാട് കൂട്ടുകാരുണ്ടെന്നും മഹേഷ് നാരായണന്‍ തന്റെ അടുത്ത കൂട്ടുകാരനാണെന്നും നടന്‍ പറയുന്നു.
മഹേഷ് നാരായണനെ പോലെയുള്ളവരാണ് തന്നോട് ലിമിറ്റുകള്‍ വിട്ട് പുറത്തേക്ക് കടന്ന് എന്തെങ്കിലും പരീക്ഷിച്ചു നോക്കാന്‍ പറഞ്ഞതെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് സിനിമയില്‍ സംവിധായകരായ ഒരുപാട് കൂട്ടുകാരുണ്ട്. മഹേഷ് നാരായണന്‍ എന്റെ അടുത്ത ഒരു കൂട്ടുകാരനാണ്. അദ്ദേഹം മുമ്പ് ഒരു എഡിറ്ററ് കൂടെ ആയിരുന്ന ആളാണ്. മഹേഷ് നാരായണനെ പോലെയുള്ളവരാണ് എന്നോട് ലിമിറ്റുകള്‍ വിട്ട് പുറത്തേക്ക് കടന്ന് എന്തെങ്കിലുമൊക്കെ പരീക്ഷിച്ചു നോക്കാന്‍ പറയുന്നത്.
അതേ ഉപദേശം തന്നെ എന്റെ അടുത്ത സുഹൃത്തുക്കളില്‍ നിന്നും മറ്റും എനിക്ക് ലഭിച്ചിരുന്നു. സിനിമയില്‍ നോര്‍മലായ കാര്യങ്ങള്‍ക്ക് പിന്നാലെ പോകരുതെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ടെംപ്ലേറ്റ്‌സുകളൊക്കെ ഒന്നൊന്നായി തകര്‍ക്കാനാണ് മിക്കവരും എനിക്ക് തന്ന ഉപദേശം. അത് തന്നെയാണ് ഞാന്‍ ഇപ്പോള്‍ ശ്രമിക്കുന്നതും,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
Content Highlight: Kunchacko Boban Talks About Mahesh Narayanan