| Saturday, 16th September 2023, 1:34 pm

സിക്‌സ്പാക്കുമായി വരാന്‍ ഇത് ബോളിവുഡ്, ഹോളിവുഡ് പരിപാടിയാന്നുമല്ല, കട്ട ലോക്കലാണ്; എന്റെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു: ചാക്കോച്ചന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ പുതിയ ചിത്രമായ ചാവേറിലെ അശോകൻ എന്ന കഥാപാത്രത്തെക്കുറിച്ചും അതിലേക്കുള്ള തന്റെ ശാരിരീരികമായ മാറ്റത്തെക്കുറിച്ചും സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ടിനു പാപ്പച്ചൻ സിനിമയിലേക്ക് സിക്സ്പാക്കുമായിട്ട് തകർക്കാമെന്നാണ് താൻ കരുതിയതെന്നും എന്നാൽ ടിനുവുമായി സംസാരിച്ചു കഴിഞ്ഞപ്പോൾ തന്റെ പ്രതീക്ഷകളെല്ലാം അവതാളത്തിലായെന്നും താരം പറഞ്ഞു. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചാക്കോച്ചൻ.

‘റഫറൻസ് സ്കെച്ച് ചെയ്തപ്പോൾ തന്നെ എനിക്ക് ഭയങ്കര ഭീകരത തോന്നി. ഞാനെങ്ങനെയാണോ അശോകനെ കൺസീവ് ചെയ്തത് അതുപോലെയല്ല ടിനു എനിക്ക് ബ്രീഫ് ചെയ്ത തന്നത്.. നമുക്കറിയാം ടിനു പാപ്പച്ചൻ പടങ്ങളിൽ ഏതു രീതിയിലുള്ള മാസ്, ഫൈറ്റ് ത്രില്ലിംഗ് എലമെന്റ്സ് ആണ് ഉണ്ടാവാറുള്ളതെന്ന്. ആ രീതിയിൽ ഇനി ഒന്ന് പൊളിക്കണം എന്ന് കരുതി . ഇതുവരെ കാണാത്ത രീതിയിൽ ഒരു കട്ട ഫിഗറൊക്കെ ഉള്ള ആളായിട്ടത് വരാമെന്ന് വിചാരിക്കുമ്പോഴാണ് ടിനു അശോകന്റെ കഥാപാത്രത്തെ കുറിച്ച കൂടുതൽ പറയുന്നത്. തനി നാടൻ ആളാണ്, കണ്ടാൽ ഒരു പ്രശ്നക്കാരനാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ആളെയാണ് തനിക് ആവശ്യമെന്ന് ടിനു പറഞ്ഞു.

അതിന് ആദ്യമായിട്ട് ഞാൻ വണ്ണം വെക്കണം. അപ്പോഴും ഞാൻ ചിന്തിച്ചത് ബോഡി ഒന്ന് ബൾക്കപ്പ് ചെയ്യാമെന്നാണ്. ഈ ഔട്ട് ഓഫ് ഷേപ്പ് മാറുമെന്നത് ഞാൻ ചിന്തിച്ചില്ല.
ഒരു പത്ത് കിലോ കൂട്ടണം, പിന്നെ കുറച്ച് കുടവയറും വേണം എന്ന് പറഞ്ഞപ്പോൾ. എന്റെ സിക്സ്പാക്കോ എന്ന് ഞാൻ ചോദിച്ചു.

സിക്സ് പാക്ക് എന്തിന് ഇത് അതൊന്നുമല്ല. ഇത് നമ്മൾ ഇങ്ങനത്തെ ആളുകളെ കാണുമ്പോൾ തന്നെ, ഇത്തരത്തിലുള്ള ആളുകൾ ഇവിടെയുണ്ട് എന്ന രീതിയിൽ തോന്നിപ്പിക്കണം. അല്ലാതെ നമ്മൾ ബോളിവുഡ് അല്ലെങ്കിൽ ഹോളിവുഡ് ഫിലിം കാണുന്നപോലെ സിക്സ്പാക്ക് ആയിട്ട് വന്നിട്ടുള്ള അങ്ങനത്തെ പരിപാടി ഒന്നുമല്ല. തനി ലോക്കൽ, കട്ട ലോക്കൽ പരിപാടിയാണ് നമ്മൾ പിടിക്കുന്നത് എന്ന് പറഞ്ഞു.

പിന്നെ എന്റെ സന്തോഷകരമായ കാലഘട്ടമായിരുന്നു നടന്നത്. എന്തു വേണമെങ്കിലും കഴിക്കാം ഇഷ്ടമുള്ളത് ആവശ്യത്തിലേറെ കഴിക്കാം. മറ്റേത് ഞാൻ കുറച്ചു കൂടുതൽ കഴിക്കുന്നത് കണ്ടാൽ ഭാര്യ പറയും സിനിമയിൽ അഭിനയിക്കാനുള്ളതല്ലേ എന്ന്. കാരണം ബോഡി നമ്മുടെ ഇൻവെസ്റ്റ്മെന്റ് ആണ്. പക്ഷേ ഇപ്പോൾ അങ്ങനെ പറയാൻ പറ്റില്ലല്ലോ, ഒരു സാഹചര്യവുമില്ല എന്നോട് വേണ്ട എന്ന് പറയാൻ.
ഞാൻ ആർമാദിച്ചു, പഴങ്കഞ്ഞി, പയർ, പൊറോട്ട, ബിരിയാണി എല്ലാം കഴിച്ചു. അതെല്ലാം കഴിഞ്ഞിട്ട് ലൊക്കേഷനിൽ വന്നിട്ട്, ഇത്രയും നാൾ ഉണ്ടായിരുന്ന ഹണിമൂൺ കഴിഞ്ഞ് റിയൽ ലൈഫിലേക്ക് കയറുന്ന ഒരു എഫക്ട് ഉണ്ടായിരുന്നു.

പിന്നെ പുള്ളി നല്ല കട്ട പണിയെടുപ്പിച്ചു. ഇത്രയും നാൾ കഴിച്ച എല്ലാം പുള്ളി തീർത്തു തന്നു. പക്ഷേ ആ പ്രോസസ്സ് ഞാൻ പറഞ്ഞപോലെ വളരെയധികം എൻജോയ് ചെയ്യുന്നുണ്ടായിരുന്നു. കാരണം ഒരു കഥാപാത്രത്തിലേക്ക് മാറാൻ ആയിട്ട് വളരെ ബുദ്ധിമുട്ടാണ്. നമ്മുടെ ഫസ്റ്റ് അപ്പിയറൻസ് തന്നെ ഓക്കേ ആയി കഴിഞ്ഞാൽ ഇവിടെ പകുതി പ്രശ്നം മാറി കിട്ടി. പിന്നെയുള്ള പ്രശ്നങ്ങൾ നമ്മൾക്ക് ലൊക്കേഷനിൽ വരുമ്പോൾ അവിടെയുള്ള ആംബിയൻസും, കോസ്റ്റുംസും, പിന്നെ നമ്മുടെ കൂടെ അഭിനയിക്കുന്നവരും എല്ലാം കൂടി ആഡ് ഓൺ ചെയ്യുമ്പോൾ നമ്മുടെ ബാക്കിയുള്ള പ്രശ്നങ്ങളും മാറി കിട്ടും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെ തന്നെയാണ് ഇതുവരെയുള്ള സിനിമ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളത്,’ ചാക്കോച്ചൻ പറഞ്ഞു.

Content Highlight :Kunchacko Boban talks about his role as Ashokan in Chaveer movie and his physical transformation for it

We use cookies to give you the best possible experience. Learn more