കഷ്ടപ്പെട്ട് നേടുന്ന സമ്പാദ്യമെല്ലാം തനിക്കും തന്റെ ഭാര്യക്കും വേണ്ടി മാത്രമാണെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ഒരുപാട് കാലം കാത്തിരുന്ന് കിട്ടിയ മകനാണെങ്കിലും, ജീവിതത്തിന്റെ എല്ലാ കഷ്ടപ്പാടും അറിയിച്ച് മാത്രമേ വളര്‍ത്തുകയുഉള്ളു എന്നും താരം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കുറച്ച് ദിവസം മുമ്പ് ഞാനും ഭാര്യയും തമ്മില്‍ വഴക്കിട്ടിരുന്നു. കുടുംബത്തിന് വേണ്ടി സമയം ചിലവഴിക്കുന്നില്ല എന്നാണ് അവള്‍ പറയുന്നത്. ഇപ്പോള്‍ ടിനു പാപ്പച്ചന്റെ ചാവേര്‍ എന്ന സിനിമയാണ് ചെയ്യുന്നത്. അതിന്റെ ഡിസ്‌കഷനും കാര്യങ്ങളുമൊക്കെ ആയിട്ടാണ് തിരക്ക് വരുന്നത്. അതിനുവേണ്ടി ഒരുപാട് ലൊക്കേഷനിലൊക്കെ പോയി നല്ല തിരക്കായിരുന്നു. ഇനി കുറച്ച് നാള്‍ കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കണം.
ഈ വഴക്ക് പറച്ചിലൊക്കെ ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. അതൊക്കെ സ്‌നേഹം കൊണ്ടാണല്ലോ. ഒരുപാട് കാലം കാത്തിരുന്ന് കിട്ടിയ കുഞ്ഞാണ്, അവന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കൂടെ നില്‍ക്കാന്‍ പറ്റുന്നുണ്ട്. മിന്നല്‍ മുരളി സിനിമയൊക്കെ ഇറങ്ങിയപ്പോള്‍ അവന്‍ അതിന്റെ വലിയ ആരാധകനായിരുന്നു. വീട്ടിലൊക്ക ചെല്ലുമ്പോള്‍ മിന്നല്‍ മുരളിയെ പോലെയൊക്കെ മുമ്പില്‍ ചാടി വീഴുമായിരുന്നു.
അപ്പോള്‍ ഞാന്‍ ചിന്തിക്കും അവന്റെ സ്വന്തം അപ്പന്‍ സിനിമയില്‍ അഭിനയിച്ചിട്ട് ആ പടത്തെ കുറിച്ച് ഒന്നും പറയുന്നില്ലല്ലോ എന്ന്. ആ ഒരു കേട് തീര്‍ത്തിട്ടാണ് എന്നാ താന്‍ കേസുകൊട് എന്ന സിനിമ ഇറങ്ങിയത്. അതിലെ ഡാന്‍സും, ഡയലോഗും എന്തിനേറെ അതിലെ ആടലോടകം എന്ന് തുടങ്ങുന്ന പാട്ട് വരെ അവന്‍ പാടി നടക്കാന്‍ തുടങ്ങി. അങ്ങനെ ആ ഒരു സങ്കടം മുഴുവനായി മാറികട്ടി.
അവനെ ഞങ്ങള്‍ ഏറ്റവും നല്ല രീതിയിലാണ് വളര്‍ത്തുന്നത്. കൊഞ്ചിച്ച് വഷളാക്കാന്‍ യാതൊരു ഉദ്ദേശവുമില്ല. ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ച് ഒരു സാധാരണക്കാരനായി നല്ല മനുഷ്യനാക്കി മാത്രമേ അവനെ വളര്‍ത്തുകയുള്ളു. സ്വന്തം പ്രയത്‌നം കൊണ്ട് വളര്‍ന്ന് വലുതാകാനുള്ള സാഹചര്യം നമ്മള്‍ ഉണ്ടാക്കി കൊടുക്കും. അല്ലാതെ, ഞാനീ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നത് എല്ലാം എനിക്കും എന്റെ ഭാര്യക്കും വേണ്ടി തന്നെയാണ്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പാണ് കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം. കുഞ്ചാക്കോ ബോബനെ കൂടാതെ ദിവ്യ പ്രഭയാണ് സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത്.ബുസാന്‍ ചലച്ചിത്ര മേള, ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയവയില്‍ പ്രദര്‍ശത്തിനെത്തിയ ചിത്രമാണിത്. ഐ.എഫ്.എഫ്.കെയിലെ മികച്ച ചിത്രങ്ങളുടെ മത്സര വിഭാഗത്തിലേക്കും അറിയിപ്പ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
content highlight: kunchacko boban talks about his family