മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. തനിക്ക് ശേഷം സിനിമയില്‍ വന്നവരൊക്കെ തന്നേക്കാള്‍ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെന്നും അവര്‍ക്ക് കൊടുക്കുന്ന പരിഗണന തനിക്ക് വേണമെന്ന് ഒരിക്കലും നിര്‍ബന്ധം പിടിച്ചിട്ടില്ലെന്നും പറയുകയാണ് നടന്‍.
തനിക്ക് ശേഷം ഇന്‍ഡസ്ട്രിയില്‍ വന്നവര്‍ക്ക് കിട്ടുന്ന അതേ പരിഗണനയും അതേ സ്‌ക്രീന്‍ സ്‌പേസുമുണ്ടെങ്കില്‍ മാത്രമേ അഭിനയിക്കുകയുള്ളൂ എന്ന് പറയുന്നത് കൊണ്ട് കാര്യമില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
തന്റെ അവസ്ഥ എന്താണെന്ന് തനിക്ക് തന്നെ അറിയാവുന്നതാണെന്ന് പറയുന്ന കുഞ്ചാക്കോ ബോബന്‍ തനിക്ക് അന്ന് മാര്‍ക്കറ്റില്ലെന്ന് അറിയാമായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. ആ അവസ്ഥയില്‍ നിന്നും പതുക്കെ പതുക്കെയാണ് താന്‍ മുന്നോട്ട് വന്നതെന്നും നടന്‍ പറയുന്നു.
‘എന്റെ ശേഷം സിനിമയില്‍ വന്നവരൊക്കെ എന്നേക്കാള്‍ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. അവര്‍ക്ക് കൊടുക്കുന്ന പരിഗണന എനിക്ക് വേണമെന്ന് ഞാന്‍ ഒരിക്കലും നിര്‍ബന്ധം പിടിച്ചിട്ടില്ല. അത് ഒരു കോമണ്‍സെന്‍സ് കൂടെയാണ്.
അവര്‍ക്ക് കിട്ടുന്ന അതേ പരിഗണനയും അവര്‍ക്ക് ലഭിക്കുന്ന അതേ സ്‌ക്രീന്‍ സ്‌പേസും ഉണ്ടെങ്കില്‍ മാത്രമേ ഞാന്‍ അഭിനയിക്കുകയുള്ളൂ എന്ന് പറയുന്നത് കൊണ്ട് കാര്യമില്ല. എന്റെ അവസ്ഥ എന്താണെന്ന് എനിക്ക് അറിയാവുന്നതാണ്. എനിക്ക് മാര്‍ക്കറ്റില്ലെന്നും എനിക്ക് അറിയാം. ആ അവസ്ഥയില്‍ നിന്നും പതുക്കെ പതുക്കെയാണ് ഞാന്‍ മുന്നോട്ട് വന്നത്,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.
കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ബോഗയ്ന്‍വില്ല. ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. സിനിമയില്‍ കുഞ്ചാക്കോ ബോബന് പുറമെ ജ്യോതിര്‍മയി, ഫഹദ് ഫാസില്‍ തുടങ്ങിയ മികച്ച താരനിരയാണ് ഒന്നിച്ചത്.
Content Highlight: Kunchacko Boban Talks About His Cinema Market