മമ്മൂട്ടി വലിയ ഒരു പ്രചോദനമാണെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. അദ്ദേഹം ഈയിടെ ചെയ്തിട്ടുള്ള സിനിമകള്‍ നോക്കിയാല്‍ അത് മനസിലാകുമെന്നും നടന്‍ പറയുന്നു. മമ്മൂട്ടിയുടെ ഭ്രമയുഗം വലിയ രീതിയില്‍ മികച്ച അഭിപ്രായങ്ങള്‍ നേടിയ സിനിമയായിരുന്നെന്നും കാതല്‍ മറ്റൊരു ആംഗിളില്‍ ആക്‌സെപ്റ്റ് ചെയ്യപ്പെട്ടുവെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ഈയിടെയായി മലയാളത്തില്‍ അത്തരത്തില്‍ എക്‌സൈറ്റിങ്ങായ സിനിമകള്‍ ഉണ്ടാകുന്നതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.
മമ്മൂട്ടി ചിത്രങ്ങളെ കുറിച്ച് പറയുന്ന കുഞ്ചാക്കോ ബോബന്‍:
‘മമ്മൂക്ക നമുക്ക് വലിയ ഒരു ഇന്‍സ്പിറേഷനാണ്. അദ്ദേഹം ഈയിടെ ചെയ്തിട്ടുള്ള സിനിമകള്‍ നോക്കിയാല്‍ തന്നെ അത് മനസിലാകും. ഭ്രമയുഗം എന്ന സിനിമ നോക്കുകയാണെങ്കില്‍ വലിയ രീതിയില്‍ അഭിപ്രായങ്ങള്‍ നേടിയ ചിത്രമായിരുന്നു.
കാതല്‍ എന്ന സിനിമയാണെങ്കില്‍ വേറെ രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു ആംഗിളില്‍ ആക്‌സെപ്റ്റ് ചെയ്യപ്പെട്ട സിനിമയാണ്. അത്തരത്തില്‍ എക്‌സൈറ്റിങ്ങായ ഫയറുള്ള സിനിമകള്‍ ഈയിടെയായി മലയാളത്തില്‍ ഉണ്ടാകുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.
അത്തരത്തില്‍ എക്‌സൈറ്റിങ്ങായ നല്ല സബ്‌ജെക്ടിലുള്ള സിനിമകള്‍ വരുന്നത് കൊണ്ടുതന്നെ നമ്മളുടെ ആക്ടേഴ്‌സ് വളരെ ലക്കിയാണ്. മറ്റാരും അത് കൊണ്ടുപോകാതെ സ്വയം എടുക്കുകയെന്നത് മാത്രമാണ് നമ്മള്‍ ചെയ്യേണ്ടത്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
കുഞ്ചാക്കോ ബോബന്റെ ബോഗയ്ന്‍വില്ല:
കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ബോഗയ്ന്‍വില്ല. ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. സിനിമയില്‍ കുഞ്ചാക്കോ ബോബന് പുറമെ ജ്യോതിര്‍മയി, ഫഹദ് ഫാസില്‍ തുടങ്ങിയ മികച്ച താരനിരയാണ് ഒന്നിച്ചത്.
Content Highlight: Kunchacko Boban Says Mammootty Is His Inspiration