കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചാവേര്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ മമ്മൂട്ടിയാണ് റിലീസ് ചെയ്തത്.
പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, ആസിഫ് അലി, ടൊവിനോ തോമസ്, അജു വര്‍ഗീസ്, ഉണ്ണി മുകുന്ദന്‍, പ്രണവ് മോഹന്‍ലാല്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരും കൂടി ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.
കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിലെത്തിയ പോസ്റ്ററിനെ ആരാധകര്‍ ആഘോഷമാക്കുന്നുണ്ട്. വമ്പന്‍ പ്രതീക്ഷകള്‍ നല്‍കുന്ന ഒരു കുറിപ്പും ഇതിനോടൊപ്പം കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിട്ടുണ്ട്.
‘കഠിന പ്രയത്‌നം ചെയ്താല്‍ ഏത് സ്വപ്‌നവും സത്യമാകും. എന്റെ ജന്മദിനത്തില്‍ ഞാനും ചാവേറിന്റെ ടീമും നിങ്ങള്‍ക്ക് ഒരു വാക്ക് നല്‍കുകയാണ്. ചാവേര്‍ ‘വേറെ ലെവല്‍’ തിയേറ്റര്‍ അനുഭവമാകും ഉറപ്പ്,’ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
അജഗജാന്തരത്തിന് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രം ആക്ഷന്‍ മോഡില്‍ തന്നെയാണ് എത്തുന്നത്.
കുഞ്ചാക്കോ ബോബന്റെ ആദ്യ മുഴുനീള ആക്ഷന്‍ ചിത്രം കൂടിയായിരിക്കും ചാവേറെന്നാണ് സൂചനകള്‍. ചാവേറിലെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണത്തിനിടെ നടന്റെ കൈകള്‍ക്ക് പരിക്കേറ്റിരുന്നു.
നീട്ടിപ്പിടിച്ച കത്തിക്ക് മേലാണ് മുഴുവന്‍ പോസ്റ്ററും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഓടുന്ന ഒരാളെയും അതിന് പിന്നില്‍ ജീപ്പിന് മുകളില്‍ ഒരാളെയും കാണാം. കൂടാതെ, ഏറ്റവും ഉറച്ച കാല്‍വെപ്പുകളോടെ നടന്നുവരുന്ന കുഞ്ചാക്കോ ബോബനും തെയ്യവുമുണ്ട്.
ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകനുമാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്ന് കഥാപാത്രങ്ങളുടെയും മുഖങ്ങള്‍ കൂടി ഉള്‍ച്ചേര്‍ത്താണ് ചാവേര്‍ എന്ന് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. തിങ്കളാഴ്ച നിശ്ചയം ഫെയിം മനോജ്, സജിന്‍, അനുരൂപ് എന്നിവരും ചിത്രത്തിലുണ്ട്.
അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്ന് അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ്, കാവ്യ ഫിലിം കമ്പനി എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടനും സംവിധായകനുമായ ജോയ് മാത്യുവാണ്.
ചാവേറിന്റെ അണിയറ പ്രവര്‍ത്തകര്‍; എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജിയോ എബ്രാഹം, ബിനു സെബാസ്റ്റ്യന്‍, ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം: മെല്‍വി ജെ, സംഘട്ടനം: സുപ്രീം സുന്ദര്‍, വി എഫ് എക്‌സ്: ആക്‌സല്‍ മീഡിയ, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, ചീഫ് അസോ. ഡയറക്ടര്‍: രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആസാദ് കണ്ണാടിക്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമന്‍, സ്റ്റില്‍സ്: അര്‍ജുന്‍ കല്ലിങ്കല്‍, ഡിസൈന്‍സ്: മാക്ഗഫിന്‍, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: അനൂപ് സുന്ദരന്‍
Content Highlight: Kunchacko Boban’s new movie Chaver’s title poster released