Advertisement
Entertainment
നായാട്ട് റിലീസ് പ്രഖ്യാപിച്ചു; കഥാപാത്രമാകാന്‍ കുഞ്ചാക്കോ ബോബന്‍ കഷ്ടപ്പെട്ടു, മലയാളികള്‍ കാത്തിരിക്കുന്ന ചിത്രമെന്ന് പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 10, 07:45 am
Wednesday, 10th March 2021, 1:15 pm

ചാര്‍ളിക്ക് ശേഷം സംവിധായകന്‍ മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നായാട്ടിന്റെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍, ജോജു വര്‍ഗീസ് എന്നിവരാണ് നായാട്ടില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പൊലീസ് കഥാപാത്രങ്ങളായാണ് മൂവരും എത്തുന്നത്. പൊലീസ് യൂണിഫോം അണിഞ്ഞുനില്‍ക്കുന്ന പുതിയ പോസ്റ്റര്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോലഞ്ചേരി, അടിമാലി, മൂന്നാര്‍, വട്ടവട, കൊട്ടക്കാംബൂര്‍ എന്നിവിടങ്ങളായിരുന്നു ലൊക്കേഷനുകള്‍.

ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത്. നായാട്ട് മാര്‍ട്ടിന്‍ പ്രകാട്ടിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് കുഞ്ചാക്കോ ബോബന്‍ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിലെ തന്റെ വേഷമായ മൈക്കിള്‍ പ്രവീണ്‍ ആവാന്‍ കുറച്ചധികം ശ്രമം വേണ്ടിവന്നെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു.


നേരത്തെ നായാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് പൃഥ്വിരാജായിരുന്നു. മലയാള സിനിമ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രത്തില്‍ ഒന്നായിരിക്കും നായാട്ട് എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയത്.

കൂടെ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് രഞ്ജിത്ത് നായാട്ടിനെ കുറിച്ച് പറഞ്ഞതെന്നും അന്നുമുതല്‍ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നെന്നും നടന്‍ പറയുന്നു. മികച്ച ടീമാണ് നായാട്ടിന്റെ അണിയറിയിലുള്ളതെന്നും പൃഥ്വിരാജ് പറയുന്നു.

പുറത്തുവന്ന രണ്ട് പോസ്റ്ററുകളിലും കുഞ്ചാക്കോ ബോബന്റെയും ജോജുവിന്റെയും നിമിഷയുടെയും മുഖഭാവങ്ങള്‍ നിഗൂഢ സ്വഭാവമുള്ള ചിത്രമായിരിക്കും നായാട്ടെന്ന സൂചനകള്‍ നല്‍കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Kunchacko Boban, Nimisha Sajayan, Joju George movie Nayattu will be released on April 8