| Sunday, 13th December 2020, 11:32 am

'ഇതാണ് മലയാള സിനിമ കാത്തിരിക്കുന്ന ചിത്രം' നിഗൂഢത ഒളിപ്പിച്ച നായാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നായിട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്. മലയാളസിനിമ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രത്തില്‍ ഒന്നായിരിക്കും നായാട്ട് എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.

നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍, ജോജു ജോസഫ് എന്നിവരാണ് പ്രധാനമായും ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. കുഞ്ചാക്കോ ബോബന്റെയും ജോജുവിന്റെയും മുഖഭാവങ്ങള്‍ പോസ്റ്ററിന് ഒരു നിഗൂഢ സ്വഭാവം നല്‍കുന്നുണ്ട്.

കൂടെ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് രഞ്ജിത്ത് നായാട്ടിനെ കുറിച്ച് പറഞ്ഞതെന്നും അന്നുമുതല്‍ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നെന്നും പൃഥ്വിരാജ് പറയുന്നു. മികച്ച ടീമാണ് നായാട്ടിന്റെ അണിയറിയിലുള്ളതെന്നും പൃഥ്വിരാജ് പറയുന്നു.

ചാര്‍ളിക്ക് ശേഷം സംവിധായകന്‍ മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നായാട്ട്. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ്. ചിത്രം നിര്‍മ്മിക്കുന്നത്. കോലഞ്ചേരി, അടിമാലി, മൂന്നാര്‍, വട്ടവട, കൊട്ടക്കാംബൂര്‍ എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.

ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത്. നായാട്ട് മാര്‍ട്ടിന്‍ പ്രകാട്ടിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് കുഞ്ചാക്കോ ബോബന്‍ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിലെ തന്റെ വേഷമായ മൈക്കിള്‍ പ്രവീണ്‍ ആവാന്‍ കുറച്ചധികം ശ്രമം വേണ്ടിവന്നെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും നിമിഷയുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kunchacko Boban new Malayalam movie Nayatt first look poster released by actor Prithviraj

We use cookies to give you the best possible experience. Learn more