| Wednesday, 5th June 2024, 1:41 pm

'കേരനിരകളാടും' എന്ന പാട്ടിന് പകരം ഇന്ന് ദുബായ് ജോസാണ്, അതാണ് സിനിമയുടെ മാജിക്: കുഞ്ചാക്കോ ബോബൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ് ദുബായ് ജോസ്. സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ജലോത്സവം എന്ന ചിത്രത്തിൽ റിയാസ് ഖാൻ അവതരിപ്പിച്ച കഥാപാത്രമാണ് ദുബായ് ജോസ്.

ചിത്രത്തിൽ വില്ലൻ കഥാപാത്രമായാണ് റിയാസ് ഖാൻ എത്തിയത്. ചിത്രത്തില്‍ റിയാസിന്റെ പഞ്ച് ഡയലോഗായ ‘അടിച്ച് കേറി വാ’ സോഷ്യല്‍ മീഡിയ മുഴുവന്‍ തരംഗമായി മാറിയിരിക്കുകയാണ്.

ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞ് ആ ഡയലോഗ് പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് സിനിമയുടെ മാജിക്കാണെന്ന് ചിത്രത്തിലെ നായകൻ കുഞ്ചാക്കോ ബോബൻ പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു താരം.

‘ആ ഡയലോഗാണ് ഇപ്പോള്‍ ട്രെന്‍ഡിങ്ങെന്ന് അറിഞ്ഞു. പക്ഷേ അത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എന്റെ സിനിമയില്‍ എന്നെക്കാള്‍ കൈയടി വേറൊരു നടന് കിട്ടുന്നത് എനിക്കിഷ്ടമല്ല (ചിരിക്കുന്നു). സിനിമയുടെ മാജിക്കാണ് ഈ കാണുന്നത്. കാരണം, 20 വര്‍ഷം മുമ്പ് ഇറങ്ങിയ സിനിമയിലെ ഡയലോഗാണ് ഇപ്പോള്‍ ആളുകള്‍ ഏറ്റെടുക്കുന്നത്,’കുഞ്ചാക്കോ ബോബൻ.

ഇത്രയും നാൾ ആ സിനിമ ഓർക്കുമ്പോൾ ‘കേരനിരകളാടും ‘ എന്ന പാട്ടായിരുന്നു പലരും ഓർത്തിരുന്നത് എന്നാൽ ഇന്നത് ദുബായ് ജോസ് ആണെന്നും കുഞ്ഞാക്കോ ബോബൻ പറഞ്ഞു.

‘ഇത്രയും കാലം ജലോത്സവം എന്ന സിനിമയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ‘കേരനിരകളാടും’ എന്ന പാട്ടായിരുന്നു പലരുടെയും മനസില്‍ വന്നിരുന്നത്.

ആ പാട്ടില്ലാതെ കേരളപ്പിറവിയെപ്പറ്റി ചിന്തിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഇപ്പോള്‍ ജലോത്സവം എന്നു പറഞ്ഞാല്‍ ദുബായ് ജോസും, ‘അടിച്ച് കേറി വാ’ എന്നുള്ള ഡയലോഗിലേക്ക് കാര്യങ്ങള്‍ മാറി. ഇതൊക്കെ കാണുമ്പോള്‍ സന്തോഷമുണ്ട്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Kunchacko Boban About Dubai Jose And Jalolsavam Movie

We use cookies to give you the best possible experience. Learn more