|

എനിക്ക് പ്രണയിക്കാന്‍ കഴിയാത്ത നായിക; പ്രണയഭാവവുമായി മുന്നില്‍ ചെന്നാല്‍ അവള്‍ ചിരി തുടങ്ങും: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമക്ക് ഫാസില്‍ സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ ചിത്രമായ അനിയത്തിപ്രാവ് ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ കുഞ്ചാക്കോ ബോബന്‍ പിന്നീട് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായി മാറി. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത കുഞ്ചാക്കോ ബോബന്‍ രണ്ടാം വരവില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് പ്രേക്ഷകരെ ഞെട്ടിച്ചു. അഞ്ചാംപാതിര, നായാട്ട്, ന്നാ താന്‍ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളെല്ലാം രണ്ടാംവരവില്‍ ചാക്കോച്ചന്‍ കളം മാറ്റി ചവിട്ടിയ സിനിമകളായിരുന്നു.

സിനിമയിലെ നായികമാരെ കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. താന്‍ സിനിമയില്‍ വന്നകാലം മുതല്‍ പങ്കാളി പ്രിയയുടെ പ്രണയത്തിലായിരുന്നുവെന്നും അത് കൂടെ അഭിനയിക്കുന്ന നായികമാര്‍ക്കെല്ലാം അറിയാവുന്നതുകൊണ്ടുതന്നെ നായികമാരോട് പ്രണയമൊന്നും ഉണ്ടായിരുന്നില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

സിനിമയില്‍ എനിക്ക് നന്നായി പ്രണയം അഭിനയിക്കാന്‍ കഴിഞ്ഞ നായികയായിരുന്നു ശാലിനി. അത് കഴിഞ്ഞാല്‍ കാവ്യാ മാധവന്‍, ജോമോള്‍, മീരാ ജാസ്മിന്‍ എന്നിവരും പെടും

തനിക്ക് സിനിമയില്‍ നന്നായി പ്രണയം അഭിനയിക്കാന്‍ കഴിഞ്ഞ നായിക ശാലിനിയായിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ശാലിനി കഴിഞ്ഞാല്‍ കാവ്യാ മാധവന്‍, ജോമോള്‍, മീരാ ജാസ്മിന്‍ തുടങ്ങിയവരോടും തനിക്ക് നന്നായി പ്രണയം അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഭാവനയുടെ കൂടെ മാത്രം പ്രണയം അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രണയഭാവവുമായി ഭാവനയുടെ മുന്നില്‍ പോയാല്‍ ഭാവന ചിരിക്കാന്‍ തുടങ്ങുമെന്നും അതോടെ തനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്നും കുഞ്ചാക്കോ വ്യക്തമാക്കി.

‘സിനിമയില്‍ വന്ന കാലംമുതല്‍ ഞാന്‍ പ്രിയയുമായി പ്രണയത്തില്‍ ആയിരുന്നതിനാല്‍ ആ കാര്യം കൂടെ അഭിനയിച്ച നായികമാര്‍ക്കെല്ലാം അറിയാം. അതിനാല്‍ സിനിമയില്‍ കൂടെ അഭിനയിക്കുന്നവരോട് പ്രണയം ഒന്നും ഉണ്ടായില്ല. അതുകൊണ്ട് ഞാനും അവരും സേഫ് ആയി. പേരുദോഷം ഉണ്ടായില്ല.

എനിക്ക് പ്രണയിക്കാന്‍ കഴിയാത്ത നായികയായിരുന്നു ഭാവന

സിനിമയില്‍ എനിക്ക് നന്നായി പ്രണയം അഭിനയിക്കാന്‍ കഴിഞ്ഞ നായികയായിരുന്നു ശാലിനി. അത് കഴിഞ്ഞാല്‍ കാവ്യാ മാധവന്‍, ജോമോള്‍, മീരാ ജാസ്മിന്‍ എന്നിവരും പെടും. എനിക്ക് പ്രണയിക്കാന്‍ കഴിയാത്ത നായികയായിരുന്നു ഭാവന. പ്രണയഭാവവുമായി അവളുടെ മുന്നില്‍ ചെന്നാല്‍ അവള്‍ ചിരി തുടങ്ങും. അതോടെ എല്ലാ മൂഡും പോകും,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Content highlight: Kunchacho Boban Talks About Bhavana

Latest Stories

Video Stories