മെഗാസ്റ്റാർ മമ്മൂട്ടിയുടെ കയ്യിൽ നിന്നും ബെസ്റ്റ് ആക്ട്ടർ അവാർഡ് ഏറ്റുവാങ്ങി നടൻ കുഞ്ചാക്കോ ബോബൻ. സന്തോഷത്തിന്റെയും ഫാൻ ബോയ് മൊമെന്റിൻെറയും കൊടുമുടി എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. മികച്ച നടനിൽ നിന്ന് തന്നെ മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങിയെന്നും അദ്ദേഹം കൂട്ടിചേർത്തു. മികച്ച നടനുള്ള ആനന്ദ് ടി.വി അവാർഡ് ആണ് കുഞ്ചാക്കോ ബോബൻ മമ്മൂട്ടിയിൽ നിന്നും ഏറ്റുവാങ്ങിയത്.
View this post on Instagram
‘സന്തോഷത്തിന്റെയും ഫാൻ ബോയിങ്ങിന്റെയും കൊടുമുടി!!! ‘മികച്ച നടനിൽനിന്നും’ മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങി. സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നതിന് വേണ്ടി എല്ലാം അതിനായി സമർപ്പിക്കണം, ഉറപ്പായും അത് നിങ്ങൾ നേടിയിരിക്കും.
മെഗാ ‘എമ്മിന്റെ’ ജീവിതം മാറ്റിമറിച്ച ഗാനം ഇപ്പോൾ എന്റെ ജീവിതത്തിലും മാറ്റങ്ങൾ കൊണ്ടുവന്നു. ഈ നിമിഷം അവിസ്മരണീയമാക്കിയതിന് ആനന്ദ് ടി.വിക്കും മാഞ്ചസ്റ്റർ യു.കെയിലെ ജനങ്ങൾക്കും എന്റെ സുഹൃത്തുക്കൾക്കും നന്ദി നന്ദി,’ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസുകൊട്’ എന്ന ചിത്രത്തിലെ മണികച്ച പ്രകടനത്തിനാണ് കുഞ്ചാക്കോ ബോബൻ അവാർഡ് സ്വന്തമാക്കിയത്.
മമ്മൂട്ടിയിൽ നിന്നും അവാർഡ് വാങ്ങുന്ന ചിത്രത്തിനൊപ്പം ‘ന്നാ താൻ കേസുകൊട്’ എന്ന ചിത്രത്തിൽ റീമേക്ക് ചെയ്ത ‘ദേവദൂതർ പാടി’ എന്ന ഗാനത്തിന് മമ്മൂട്ടിയോടൊപ്പം ചുവട്‌വെക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചു.
‘ബെസ്റ്റ് വീഡിയോ, ലവ്ഡ് ഇറ്റ്’ എന്ന് നടൻ ദുൽഖർ സൽമാൻ പോസ്റ്റിനു താഴെ കുറിച്ചു. നടി നിമിഷ സജയൻ, വിനയ് ഫോർട്ട്, നിർമാതാവ് സോഫിയ പോൾ എന്നിവരും പോസ്റ്റിന് കമന്റുകൾ കുറിച്ചു.
Content Highlights: Kunchacho Boban Receiving Best Actor Award From Mammootty