ന്യൂദല്‍ഹി: വിമാനത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയോട് ചോദ്യം ചോദിച്ചതിന് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതില്‍ പരിഹസിച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. ഇന്‍ഡിഗോയോട് ഒരുപാട് നന്ദിയുണ്ടെന്ന് ട്വീറ്റ് ചെയ്ത് അറിയിക്കുകയായിരുന്നു കുനാല്‍ കമ്ര.
‘നന്ദിയുണ്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സ്, ആറുമാസത്തേക്ക് യാത്രകളൊക്കെ നിരോധിച്ചതിന് നിങ്ങളോട് കടപ്പെടപ്പെട്ടിരിക്കുന്നു. മോദിജി എയര്‍ ഇന്ത്യ ചിലപ്പോള്‍ എന്നെന്നേക്കുമായി നിരോധിക്കുമായിരിക്കുമല്ലേ’ കുനാല്‍ കമ്ര ട്വീറ്റ് ചെയ്തു.
വിമാനത്തില്‍ വെച്ച് കമ്ര വീഡിയോ എടുത്തത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇന്‍ഡിഗോ എയര്‍സലൈന്‍സ് പറഞ്ഞത്. ചൊവ്വാഴ്ചയാണ് അര്‍ണബിനോട് ചോദ്യങ്ങള്‍ ചോദിക്കുന്ന വീഡിയോ കുനാല്‍ ട്വീറ്റ് ചെയ്തത്.
നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയാന്‍ താത്പര്യമുണ്ടെന്നും അര്‍ണബ് അത് വ്യക്തമാക്കണമെന്നുമായിരുന്നു കുനാല്‍ കമ്ര ചോദിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറാവാതെ ഏതോ മോശം സിനിമ കണ്ടു കൊണ്ടിരിക്കുകയായിരുന്നു അര്‍ണബെന്നും കുനാല്‍ കമ്ര നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
അര്‍ണബിന്റെ പരിപാടിയില്‍ ജാതിയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്ന രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണ് താനിത് ചോദിക്കുന്നതെന്നും രോഹിതിന്റെ പത്തു പേജുകളുള്ള ആത്മഹത്യാ കുറിപ്പെടുത്ത് വായിക്കുമ്പോള്‍ അര്‍ണബിന് കുറച്ചെന്തെങ്കിലും വികാരം വരുമായിരിക്കും അല്ലെങ്കില്‍ മനുഷ്യനാവുമായിരിക്കുമെന്നും കുനാല്‍ കമ്ര വീഡിയോയില്‍ പറയുന്നുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അര്‍ണബ് ഗോസ്വാമിയെ വിമാനത്തില്‍ വെച്ച് ചോദ്യം ചോദിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ നടപടിയെ പിന്തുണച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും രംഗത്തെത്തിയിരുന്നു.
ഒരു വിമാനത്തിനുള്ളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന പെരുമാറ്റം കുറ്റകരമാണ്, ഇത് വിമാന യാത്രക്കാരുടെ സുരക്ഷയെ അപകടത്തിലാക്കുന്നു. ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല ഇയാള്‍ക്ക് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മറ്റ് എയര്‍ലൈനുകളോട് ആവശ്യപ്പെടുന്നു എന്നാണ് മന്ത്രി പ്രതികരിച്ചത്.