ന്യൂദല്‍ഹി:യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ നടപടിയില്‍ എതിര്‍പ്പ് പ്രകടപ്പിച്ച ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിന് നന്ദിയറിയിച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര.
‘കാപ്റ്റന്‍ രോഹിത് മത്തേത്തിക്ക് എന്റെ സലാം’ എന്നായിരുന്നു കമ്ര ട്വീറ്റ് ചെയ്തത്.
മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയോട് വിമാനത്തില്‍ വെച്ച് പരിഹാസ രൂപേണ കമ്ര ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആറുമാസത്തേക്ക് കുനാല്‍ കമ്രയ്ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ പൈലറ്റ് എന്ന നിലയില്‍ തന്നോട് അന്വേഷിക്കാതെ യാത്രക്കാരനെ വിലക്കിയ നടപടിക്കെതിരെ അതേ വിമാനത്തിലെ പൈലറ്റ് തന്നെ രംഗത്തെത്തുകയായിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ അടിസ്ഥാനത്തില്‍ ഒരു യാത്രക്കാരനെതിരെ നടപടിയെടുത്തതില്‍ താന്‍ നിരാശനാണെന്നും കത്തില്‍ പറയുന്നു.
ഒന്‍പതു വര്‍ഷത്തെ പൈലറ്റ് ജീവിതിത്തിനിടയില്‍ ഇതുവരെ ഇത്തരമൊരു സംഭവം താന്‍ കണ്ടിട്ടില്ലെന്നും കാപ്റ്റന്‍ പറഞ്ഞിരുന്നു.
വിമാനത്തില്‍ വെച്ച് കമ്ര വീഡിയോ എടുത്ത നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നാണ് ഇന്‍ഡിഗോ പറഞ്ഞത്. ചൊവ്വാഴ്ച കുനാല്‍ കമ്ര പോസ്റ്റുചെയ്ത വീഡിയോയില്‍ നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്ര ചോദിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ചോദ്യങ്ങള്‍ ചോദിക്കുന്ന കമ്രയോട് അര്‍ണാബ് മറുപടി നല്‍കാന്‍ തയ്യാറാവാത്തതും വിഡിയോയില്‍ വ്യക്തമാണ്.
തുടര്‍ച്ചയായി അര്‍ണാബിനെ ഭീരുവെന്ന് വിളിക്കുന്ന കമ്ര ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണെന്നും പറയുന്നുണ്ട്.
‘ഇത് നിങ്ങള്‍ക്ക് വേണ്ടിയല്ല, നിങ്ങള്‍ നിങ്ങളുടെ പരിപാടിയില്‍ ജാതിയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്ന രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണ്. രോഹിതിന്റെ പത്തു പേജുകളുള്ള ആത്മഹത്യാ കുറിപ്പെടുത്ത് വായിക്ക് അപ്പോള്‍ നിങ്ങള്‍ക്ക് കുറച്ചെന്തെങ്കിലും വികാരം വരുമായിരിക്കും അല്ലെങ്കില്‍ മനുഷ്യനാവുമായിരിക്കും’ കുനാല്‍ കമ്ര പറയുന്നുണ്ട്.
DOOLNEWS VIDEO