| Thursday, 3rd December 2020, 6:27 pm

കങ്കണയും കോമണ്‍സെന്‍സും ഏറ്റുമുട്ടുന്ന മറ്റൊരു ദിവസത്തിലേക്ക് സ്വാഗതം; കങ്കണയെ ട്രോളി കുനാല്‍ കമ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബോളിവുഡ് നടി കങ്കണ റണൗട്ടിനെ പരിഹസിച്ച് സ്റ്റാന്റപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര.
കങ്കണയും കോമണ്‍ സെന്‍സും ഏറ്റുമുട്ടുന്ന മറ്റൊരു ദിവസത്തിലേക്ക് സ്വാഗതം എന്ന ഒറ്റവരി ട്വീറ്റായിരുന്നു കുനാലിന്റേത്.

കര്‍ഷക സമരത്തെ അധിക്ഷേപിച്ച് കങ്കണ തുടര്‍ച്ചയായി വ്യാജ പ്രചരണം നടത്തുന്ന സാഹചര്യത്തിലാണ് കുനാലിന്റെ പരിഹാസം.

ഷഹീന്‍ബാഗ് സമരനായിക ബില്‍ക്കീസിനെ അധിക്ഷേപിച്ച് വ്യാജ ട്വീറ്റ് ചെയ്ത കങ്കണ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും തന്റെ പ്രവൃത്തിയെ ന്യായീകരിച്ച് കങ്കണ രംഗത്തെത്തിയിട്ടുണ്ട്.

കലാപത്തിന് പ്രേരിപ്പിക്കുന്നത് കൊണ്ടാണ് താന്‍ ബില്‍ക്കീസിനെതിരെ കമന്റ് ചെയ്തതെന്നും അത് സംബന്ധിച്ച ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ബില്‍ക്കീസിനെ മാറ്റി മറ്റൊരു വയസ്സായ സ്ത്രീയെ എവിടെ നിന്നാണ് അവിടെ എത്തിച്ചതെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നുമാണ് കങ്കണ ഇന്ന് പറഞ്ഞത്. കള്ളങ്ങള്‍ പറഞ്ഞ് പരത്തി ജനങ്ങളെ തനിക്കെതിരെ തിരിക്കാന്‍ ശ്രമിക്കുകയാണെന്നും കങ്കണ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയും താന്‍ നടത്തിയ വ്യാജ പ്രചരണം ചോദ്യം ചെയ്തവര്‍ക്കെതിരെ ട്വീറ്റുമായി കങ്കണ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kunal Kamra mocks Kangana Ranaut

We use cookies to give you the best possible experience. Learn more