| Friday, 13th March 2020, 8:30 pm

കുനാല്‍ കമ്രയ്ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി വിസ്താര എയര്‍ലൈന്‍സ്; ആര്‍ക്കും യാത്രാ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വിലക്ക് തന്നെ ബാധിക്കുന്നതല്ലെന്ന് മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി വിമാനത്തിനകത്ത് ചോദ്യങ്ങള്‍ നടപടിയില്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി എയര്‍ വിസ്താര. ഏപ്രില്‍ 27 വരെയാണ് കുനാല്‍ കമ്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.

ആര്‍ക്കും വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്ത ഒരു ഘട്ടത്തില്‍ തനിക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്തതില്‍ ഒരു ദുഃഖവുമില്ലെന്ന് കുനാല്‍ കമ്ര ട്വീറ്റ് ചെയ്തു.

‘എയര്‍ വിസ്താരയും എനിക്ക് ഏപ്രില്‍ 27 വരെ വിലക്കേര്‍പ്പെടുത്തി. ഈ സാഹചര്യത്തില്‍ എനിക്ക് പറയാനുള്ളതിതാണ്, ആര്‍ക്കും വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്തിടത്ത് എനിക്ക് ഇത് കേട്ടിട്ട് അത്ഭുതമോ, ദുഃഖമോ, ബുദ്ധിമുട്ടോ തോന്നുന്നില്ല,’ കുനാല്‍ കമ്ര ട്വീറ്റ് ചെയ്തു.

ജനുവരി 28നാണ് മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയോട് വിമാനത്തില്‍ വെച്ച് പരിഹാസ രൂപേണ കുനാല്‍ കമ്ര ചോദ്യങ്ങള്‍ ചോദിച്ചത്.എന്നാല്‍ അര്‍ണാബ് മറുപടിയൊന്നും പറയാതെ നിരസിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആറുമാസത്തേക്ക് കുനാല്‍ കമ്രയ്ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിമാനത്തില്‍ വെച്ച് കമ്ര വീഡിയോ എടുത്ത നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നാണ് ഇന്‍ഡിഗോ പറഞ്ഞത്. കുനാല്‍ കമ്ര പോസ്റ്റുചെയ്ത വീഡിയോയില്‍ നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്ര ചോദിച്ചത്.

യാത്രാവിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ കമ്ര ഇന്‍ഡിഗോയ്ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച് വക്കീല്‍ നോട്ടീസയക്കുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് വിട്ടുവീഴ്ച ചെയ്യുന്ന ഏതെങ്കിലും പെരുമാറ്റത്തിനോ പ്രവൃത്തിക്കോ എതിരായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തനത്തിനെതിരെ നില്‍ക്കില്ലെന്ന് കാണിച്ചാണ് നിരോധനമേര്‍പ്പെടുത്തിയതെന്ന് വിസ്താരയുടെ വക്താവ് പറഞ്ഞു.

We use cookies to give you the best possible experience. Learn more